തളിപ്പറമ്പ: തളിപ്പറമ്പ പ്രസ്ഫോറം ജനറല്‍ബോഡി യോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി രാജേഷ് ബക്കളം (ദേശാഭിമാനി ) വൈസ് പ്രസിഡണ്ടായി പി കെ ജസീം (മക്തബ്),ജനറല്‍ സെക്രട്ടറിയായി വിമല്‍ ചേടിച്ചേരി (കണ്ണൂർ വിഷൻ ), ജോയിന്റ് സെക്രട്ടറിയായി പ്രമോദ് ചേടിച്ചേരി (സീല്‍ ടി.വി), ട്രഷററായി ടി.വി.രവിചന്ദ്രന്‍ (മാധ്യമം), എക്സ്ക്യൂട്ടീവ് അംഗങ്ങൾ; അലിമൊഗ്രാൽ, എം ആർ മണിബാബു, റഷീദ് മാവിച്ചേരി എന്നിവരെയാണ് തിരഞ്ഞെടുത്തത്.
യോഗത്തില്‍ നിലവിലെ പ്രസിഡണ്ട് എം കെ മനോഹരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.രഞ്ജിത്ത് റിപ്പോര്‍ട്ടും ട്രഷറര്‍ ബി.കെ.ബൈജു വരവ്-ചിലവ് കണക്കും അവതരിപ്പിച്ചു.
എം.കെ.മനോഹരന്, കെ.രഞ്ജിത്ത്, ബി.കെ.ബൈജു, അലി മൊഗ്രാല്‍, ഐ.ദിവാകരന്, പി.രാജന്, എം.ആര്.മണിബാബു, വിമല്‍ ചേടിച്ചേരി, ടി.വി.രവിചന്ദ്രന്‍, രാജേഷ് ബക്കളം, പി.കെ.ജസീം, യൂനസ്, നിയാസ് ഇബ്രാഹിം, പി.രവി, ബി.കെ.ബൈജു, പ്രമോദ് ചേടിച്ചേരി, റഷീദ് മാവിച്ചേരി, കെ ബിജുനു സംസാരിച്ചു.