ഇരിക്കൂര്‍/ കണ്ണൂർ : കുയിലൂര്‍ അനശ്വര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 33ാമത് വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സാംസ്‌ക്കാരിക സമ്മേളനം പത്മശ്രീ ഇ.പി. നാരായണ പെരുവണ്ണാന്‍ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡണ്ടണ്ട് ഗണേഷ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത തെയ്യം കലാകാരന്‍ ബാബു പെരുവണ്ണാന്‍, സംസ്ഥാന സ്‌കൂള്‍ കലോത്സവ കേരളനടനം ഏ ഗ്രേഡ് ജേതാവ് ആദിശ്രീ മുരളീധരന്‍, വിവിധ കലോത്സവങ്ങളില്‍ വിജയികളായ ധാര രാജേഷ്, സി.കെ. ഋഷികേശ് എന്നിവരെ പത്മശ്രീ നാരായണ്‍ പെരുവണ്ണാന്‍ ഉപഹാരം നല്‍കി ആദരിച്ചു. പടിയൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ആര്‍. രാജന്‍. കെ. ശോഭന തുടങ്ങിയവര്‍ സംസാരിച്ചു.
ക്ലബ് സെക്രട്ടറി പി.വി. രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ആര്‍.കെ. ബിനീഷ് സ്വാഗതവും ചെയര്‍മാന്‍ എന്‍.വി. വിനീഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നൃത്തനൃത്യങ്ങളും ഗാനമേളയും അരങ്ങേറി.