കണ്ണൂർ : എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. തോട്ടട കാക്കറ റോഡിൽ റാഷി നിവാസിൽ എം.പി.മുഹമ്മദ് റാഷിദ് (30)നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. കണ്ണൂർ എക്സൈസ് റേഞ്ച് ഓഫീസിലെ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ സി.പി.ഷനിൽ കുമാറും സംഘവും ചേർന്നാണ് വാഹനപരിശോധനക്കിടയിൽ ഇയാളെ പിടികൂടിയത്.
6.137 ഗ്രാം എം.ഡി.എം.എയും 11 ഗ്രാം കഞ്ചാവും യുവാവിൽ നിന്നും കണ്ടെടുത്തു. കെ.എൽ- 41 ഇ 1442 ടൊയോട്ട കോറോള കാറിൽ പ്രതി കണ്ണൂർ ടൗണിലേക്ക് മയക്കുമരുന്നു വില്പന ചെയ്യാൻ വരുന്നതായി എക്സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗം ഗണേഷ് ബാബുവിന് ലഭിച്ച വിവരത്തെ തുടർന്ന് കണ്ണൂർ ടൗണിൽ വെച്ച് വാഹനപരിശോധന നടത്തി വരവേ, എക്സൈസ് പാർട്ടിയെ വെട്ടിച്ചു പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധം നഗരത്തെ ഭീതിയിലാഴ്ത്തി നിരവധി യാത്രാ വാഹനങ്ങളെ ഇടിച്ചു കേടുവരുത്തി.
കാറിൽ കടന്നുപോയ പ്രതിയെ കണ്ണൂർ നഗരത്തിലെ തളാപ്പിൽ വെച്ചാണ് അതിസാഹസികമായി പിടികൂടിയത്. പ്രതിയെ പിടികൂടുന്നതിന് കേരള എ.ടി. എസിൻ്റെ സഹായം ലഭിച്ചിട്ടുണ്ട്. കണ്ണൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി ഒന്നിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ വി.പി.ഉണ്ണികൃഷ്ണൻ, എം.കെ.സന്തോഷ്, ഗ്രേഡ് പ്രിവെന്റീവ് ഓഫീസർമാരായ ഇ.സുജിത്, എൻ.രജിത് കുമാർ,
സിവിൽ എക്സൈസ് ഓഫീസർമാരായ ടി.അനീഷ്, പി.വി.ഗണേഷ് ബാബു, വനിത സിവിൽ എക്സൈസ് ഓഫീസർ എം.പി.ഷമീന, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പി.ഷജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.