ഭിന്നിച്ച് നിന്ന വാണിയ സമുദായ സമിതി ഒന്നിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ

04:01 PM Apr 24, 2025 | AVANI MV

കണ്ണൂർ :കഴിഞ്ഞ മുന്നുവർഷമായി രണ്ട് സംഘടനയായി പ്രവർത്തിച്ചു വരുന്ന വാണിയ സമുദായ സമിതി  ഐക്യപ്പെട്ട് മാതൃസംഘടനയായ വാണിയ സമുദായ സമിതി കേരള എന്ന ഒറ്റ സംഘടനയായി പ്രവർത്തിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ പ്രസ്ക്ലബിൽ അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന സംയുക്ത യോഗത്തിലാണ് ഒന്നിച്ച് പ്രവർത്തിക്കാൻ തീരുമാനമെടുത്തത്. പുതിയ ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു.

സംഘടന രൂപീകരിച്ച് 25 വർഷമാവുന്ന വേളയിൽ ഒരു വർഷം നീണു നിൽകുന്ന രജത ജൂബിലി ആഘോഷം സംഘടിപ്പിക്കും. കൂടാതെ മുച്ചിലോട്ട് ക്ഷേത്രങ്ങളിലെ ആചാര സ്ഥാനീകരുടെയും കോലധാരികളുടെയും വേതനം വർധിപ്പിക്കുക, ജാതി സെൻസസ് നടപ്പിലാക്കുക, ഒ.ഇ.സി ആനുകൂല്യം മുടക്കം കൂടാതെ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് വി സി നാരായണൻ, ജനറൽ സെക്രട്ടറി ഷാജി കുന്നാവ്, വർക്കിങ്ങ് പ്രസിഡൻ്റ് കെ വിജയൻ, വൈസ് പ്രസിഡൻ്റുമാരായ വി ജയൻ, ചന്ദ്രൻ നാലപ്പാടം പങ്കെടുത്തു.