കണ്ണൂർ: മുൻ സംസ്ഥാന സ്പോർടസ് വൈസ് പ്രസിഡന്റും അറിയപ്പെടുന്ന ഗുസ്‌തി ചാമ്പ്യനും കായികരംഗത്ത് നിരവധി സംഭാവനകൾ ചെയ്‌തിട്ടുമുള്ള എം.കെ. രാജരത്‌നത്തിൻ്റെ പതിമൂന്നാമത് ചരമ വാർഷികത്തോടനുബന്ധിച്ച് കണ്ണൂരിലെ കായിക കൂട്ടായ്മ ഗുരു സ്മരണയുടെ നേതൃത്യത്തിൽ വിവിധ പരിപാടികൾ നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഏപ്രിൽ 26ന് 9ന് കണ്ണൂർ ടൗൺ സ്ക്വയറിൽ മെഗാ ഗുസ്തി മത്സരം കെ വി സുമേഷ് എം.എൽ എ ഉദ്ഘാടനം ചെയ്യും. സിറ്റി എ എസ്.പികെ വി വേണുഗോപാൽ വിശിഷ്ടാതിഥിയാവും.
വൈകീട്ട് 6ന് നടക്കുന്ന സ്പോർട്സ് സാംസ്കാരിക സമേളനം കെ സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ രത്നകുമാരി, ഡി.ഐ.ജി യതീഷ് ചന്ദ്ര പങ്കെടുക്കും. സിനിമാതാരം അബു സലിം സമ്മാന ദാനം നിർവഹിക്കും.വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ജ.കൺവീനർ സജീവൻ ചെല്ലൂർ, ചെയർമാൻ തമ്പാൻ ബമ്മാഞ്ചേരി, രജിത് രാജരത്നം , ഷാഹിൻ പള്ളിക്കണ്ടി, സജീവൻ ചെല്ലൂർ പങ്കെടുത്തു.