കണ്ണൂർ: ദേശീയ കായിക വേദി സ്ഥാപക നേതാവായിരുന്ന എം കെ രാജരത്നത്തിന്റെ ചരമദിനത്തിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണം സംഘടിപ്പിച്ചു. കണ്ണൂർ ഡി സി സി ഓഫീസിൽനടത്തിയപുഷ്പാർച്ചനയും അനുസ്മരണവും ഡി സി സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്‌ജ് ഉൽഘാടനം ചെയ്തു.
പി വേണു അദ്ധ്യക്ഷത വഹിച്ചു. മമ്പറം ദിവാകരൻ അനുസ്മരണപ്രഭാഷണം നടത്തി.എ ഐ സി സി - കെ പി സി പി -ഡി സി സി - ഭാരവാഹികളായ വിവി പുരുഷോത്തമൻ , ഫ്രൊ:എ ഡി മുസ്തഫ,ഡോ: ഷമാ മുഹമ്മദ്, ടി ജയകൃഷ്ണൻ , കൂക്കിരി രാഗേഷ്, നൗഷാദ് ബ്ലാത്തൂർ, ശ്രീ ജമഠത്തിൽ, രാഹുൽ കായക്കൽ, നിസാമുദ്ദീൻ, വി ഹാസ് അത്തായക്കുന്ന്, തുടങ്ങിയവർ സംസാരിച്ചു.
Trending :