എ കെ ഡബ്ലു എ ഒ സംസ്ഥാന സമ്മേളനം കണ്ണൂരിൽ തുടങ്ങി

02:30 PM Apr 26, 2025 | AVANI MV

കണ്ണൂർ: അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫിസേഴ്സിന്റെ  (എ കെ ഡബ്ലു എ ഒ ) രണ്ടു ദിവസങ്ങളിലായി നടക്കുന്നആറാമത് സംസ്ഥാന സമ്മേളനം കണ്ണൂർ ശിക്ഷക് സദനിൽ തുടങ്ങി. സമ്മേളനത്തോടു ബന്ധിച്ച് നടന്ന പൊതുസമ്മേളനം അഖിലേന്ത്യാ കിസാൻ സഭ ജനറൽ സിക്രട്ടറി ഡോ: വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

സംസ്ഥാന പ്രസിഡണ്ട് തമ്പി എസ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സീമ എസ് നായർ , ഡോ: സുധീർ ഇവി, അനിൽകുമാർ കെ വി, ഉണ്ണികൃഷ്ണൻ പി , ഹണി ബാലചന്ദ്രൻ , ഗംഗാധരൻ ,രഞ്ജീവ് എസ് , പ്രജിത, ഡെബിൻ ദാമോദർ എന്നിവർ സംസാരിച്ചു. ഉച്ച ഭക്ഷണത്തിനു ശേഷം സംഘടന - രാഷ്ടീയ - പ്രമേയ അവതരണവും ചർച്ചയും നടക്കും. 3-30 ന് നടക്കുന്ന പൂർവ്വ കാല നേതൃസംഗമവും യാത്രയയപ്പ് പരിപാടി ആർസുഭാഷ് ഉദ്ഘാടനം ചെയ്യും. ഏഴു മണിക്ക്കലാ സാംസ്കാരിക സന്ധ്യയുംകേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് സുഭാഷ് അറുകരയും സംഘവും അവതരിപ്പിക്കുന്ന പാട്ടരങ്ങുമുണ്ടാകും. പ്രതിനിധി സമ്മേളനം ഞായറാഴ്ച്ച രാവിലെ 9-30 ന് മുൻ എം പി പി കരുണാകരൻ ഉദ്ഘാടനം ചെയ്യും.