+

കണ്ണൂർ ഇരിക്കൂറിൽ നഗര മധ്യത്തിലെ വീട്ടിൽ കഞ്ചാവ് വേട്ട; 2.700 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

ആന്ധ്രയിൽനിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തുന്നതാണ് പ്രതിയുടെ രീതി. കണ്ണൂർ എക്സൈസ് എൻഫോർസ്മെൻ്റ് ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു സിയുടെയും ശ്രീകണ്ടാപുരം എക്സൈസ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ലത്തീഫിന്റെയും നേതൃത്വത്തിൽ കണ്ണൂർ എക്സൈസ് സെപഷ്യൽ സക്വാഡും ശ്രീകണ്ഠാപുരം എക്സൈസ് റെയ്ഞ്ചും സംയുക്തമായാണ് പരിശോധന നടത്തിയത്.

ഇരിക്കൂർ : ഇരിക്കൂർ ടൗണിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ വിൽപനക്കായി സൂക്ഷിച്ച കഞ്ചാവ് പിടികൂടി. ഇരിക്കൂറിലെ പള്ളിപ്പാത്ത് ഹൗസിൽ അബ്ദുൾ റൗഫ് (39) നെയാണ് അറസ്റ്റ് ചെയ്തത്. ആന്ധ്രയിൽനിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തുന്നതാണ് പ്രതിയുടെ രീതി. കണ്ണൂർ എക്സൈസ് എൻഫോർസ്മെൻ്റ് ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു സിയുടെയും ശ്രീകണ്ടാപുരം എക്സൈസ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ലത്തീഫിന്റെയും നേതൃത്വത്തിൽ കണ്ണൂർ എക്സൈസ് സെപഷ്യൽ സക്വാഡും ശ്രീകണ്ഠാപുരം എക്സൈസ് റെയ്ഞ്ചും സംയുക്തമായാണ് പരിശോധന നടത്തിയത്. 

ശ്രീകണ്ഠാപുരം അസി. എക്സൈസ് ഇൻസ്പെക്ടർ ലത്തീഫ്,സക്വാഡ് അസി: എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ പി.കെ, അബ്ദുൾ നാസർ.ആർ.പി,രത്നാകരൻ,, അസി എ ക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഡ്രൈവർ അജിത്ത് 'സി പ്രിവൻ്റീവ് ഓഫീസർ ഗ്രേഡുമാരായ സുഹൈൽ' പി.പി,ജലീഷ് പി , സി.ഇ ഒ മാരായ രമേശൻ, ഷാൻ, അഖിൽ ജോസ്, മല്ലിക , സിവിൽ എക്സൈസ് ഡ്രൈവർ കേശവൻ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.

facebook twitter