
കണ്ണൂർ: പി.കെ ശ്രീമതി ടീച്ചർക്ക് വിലക്കില്ലെന്ന് കെ.കെ ശൈലജ എം.എൽ.എ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശൈലജ. 75 വയസെന്ന പ്രായപരിധിയുടെ പേരിലാണ് പി.കെ ശ്രീമതി ടീച്ചറെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കിയത്. ഈ കാര്യം പാർട്ടി സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ സെക്രട്ടറിയും പറഞ്ഞിട്ടുണ്ട്.
മഹിളാ അസോസിയേഷൻ നേതാവെന്ന നിലയിലാണ് ടീച്ചർ ദേശീയ തലത്തിലാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ കേരളത്തിലുള്ളപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും സംസ്ഥാന കമ്മിറ്റി യോഗത്തിലും പങ്കെടുക്കുന്നതിൽ വിലക്കില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു. ഈ കാര്യത്തിൽ പുറത്തുവരുന്ന മാധ്യമ വാർത്തകൾ അതിശയകരമാണ്. പാർട്ടി സംസ്ഥാന സെക്രടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ യാതൊരു വിലക്കുമില്ലെന്ന് പി.കെ.ശ്രീമതി ടീച്ചർ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇതു നമ്മളെല്ലാവരും കേട്ടതാണെന്നും കെ.കെ ശൈലജ വ്യക്തമാക്കി.