കണ്ണൂർ : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ആർ ശങ്കറിന്റെ നൂറ്റിപതിനാറാം ജന്മ ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.
നേതാക്കളായ പ്രൊഫ. എ ഡി മുസ്തഫ , അഡ്വ.ടി ഒ മോഹനൻ ,കെ പ്രമോദ് ,ടി ജയകൃഷ്ണൻ,ജോഷി കണ്ടത്തിൽ ,ശ്രീജ മഠത്തിൽ ,കാട്ടാമ്പള്ളി രാമചന്ദ്രൻ ,കായക്കൽ രാഹുൽ , കൂക്കിരി രാജേഷ് , കെ ഉഷാകുമാരി ,രാഗേഷ് ബാലൻ , കെ മോഹനൻ , വികാസ് അത്താഴക്കുന്ന് തുടങ്ങിയവർ സംസാരിച്ചു
Trending :