കണ്ണൂർ: കണ്ണൂർ പ്രസ് ക്ളബ്ബ് ഒരുക്കുന്ന തുളസീ ഭാസ്കരൻ സ്മാരക ജേർണലിസ്റ്റ് വോളിയിൽ മത്സരത്തിനിറങ്ങുന്ന കണ്ണൂർ പ്രസ് ക്ളബ്ബ് ടീമിൻ്റെ ജേഴ്സി പ്രകാശനം ചെയ്തു. പ്രസ് ക്ളബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ കിംസ് ശ്രീ ചന്ദ് ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗം മേധാവി ഡോ. പി. രവീന്ദ്രനിൽ നിന്നും കണ്ണൂർ ടീം കോച്ച് ഹേമന്ദ് കുമാർ ഏറ്റുവാങ്ങി. ടീം മാനേജർ പി. സന്ദീപ് ഒഫീഷ്യൽ ജേഴ്സി ഏറ്റുവാങ്ങി.
മെയ് 2, 3.4 തീയ്യതികളിലായാണ് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്നത്. ചടങ്ങിൽ പ്രസ് ക്ളബ്ബ് സെക്രട്ടറി കബീർ കണ്ണാടിപറമ്പ് സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് കെ. സുനിൽകുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം പ്രശാന്ത് പുത്തലത്ത്, ജയദീപ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.ട്രഷറർ സതീശൻ നന്ദി പറഞ്ഞു.