ചക്കരക്കൽ : കാപ്പാട് വിബ്ജ്യോർ റസിഡൻ്റ്സ് അസോസിയേഷൻ രണ്ടാം വാർഷികാഘോഷം മേയ് നാലിന് നടക്കും. കാപ്പാട് ആരോഗ്യ ഉപകേന്ദ്രത്തിന് സമീപം വൈകുന്നേരം അഞ്ചിന് കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചക്കരക്കൽ എസ് എച്ച്ഒ എം.പി. ആസാദ് വിശിഷ്ടാതിഥിയായിരിക്കും.
മാലിന്യ നിർമാർജനത്തിൽ വ്യക്തികളുടെ പങ്കും പ്രാധാന്യവും എന്ന വിഷയത്തിൽ ഹരിത കേരള മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ, മുതിർന്ന പൗരന്മാരുടെ ജീവിത സാഹചര്യത്തെക്കുറിച്ച് റിട്ട. എസ്ഐ മഹേഷ് എന്നിവർ സംസാരിക്കും.
കൗൺസിലർമാരായ മിനി അനിൽകുമാർ, നിർമല, ഫെറ സംസ്ഥാന ഭാരവാഹി അനിൽകുമാർ എന്നിവർ സംസാരിക്കും.
തുടർന്ന് അസോസിയേഷൻ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.