
കണ്ണൂർ : തളിപ്പറമ്പിൽ റോഡരികിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച് കറങ്ങിയ കുട്ടികൾ പിടിയിൽ. പുളിമ്പറമ്പിലെ ബാബുരാജിൻ്റെ കെ.എൽ 14 സി 6201 സ്പ്ലണ്ടർ ബൈക്കാണ് കുട്ടികൾ മോഷ്ടിച്ചത്. പുളിമ്പറമ്പ റോഡിൽ ടി. വി.എസ് ഷോറൂമിന് സമീപം കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ നിർത്തിയിട്ടതാണ് ബൈക്ക്. കാറുള്ളതിനാലാണ് ബാബുരാജ് ബൈക്ക് ഇവിടെ നിർത്തിയിട്ടത്.
തുടർന്ന് ഇന്നലെ രാവിലെ 8.30 ഓടെ ബൈക്ക് എടുക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം മനസിലായത്. സമീപത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ വൈകുന്നേരത്തോടെ മന്നയിൽ ബൈക്ക് കാണപ്പെടുകയായിരുന്നു. മൂന്നു പേർ ബൈക്കിൽ കറങ്ങുന്നത് ബാബുരാജിൻറെ സുഹൃത്തായ വർക് ഷോപ്പുകാരനാണ് കണ്ടത്. പിൻവശത്തെ നമ്പർ പ്ലേറ്റ് അഴിച്ചുവെച്ചത് കണ്ട് സംശയം തോന്നിയാണ് ഇയാൾ ബാബുരാജിനെ വിവരമറിയിച്ചത്.
തുടർന്ന് സുഹൃത്തുക്കളുമായി ചേർന്ന് ബാബുരാജ് പ്രദേശത്തെ നിരീക്ഷണ ക്യാമറകളും വർക്ക്ഷോപ്പുകളിലും പരിശോധന നടത്തി. മന്നയിൽ നിന്ന് ചിൻമയ ഭാഗത്തേക്കുള്ള റോഡിലേക്കാണ് കുട്ടികൾ ബൈക്കുമായി പോയത്. ഈ ഭാഗത്തെ ഒരു വർക്ക് ഷോപ്പിൽ ബൈക്കുമായി കുട്ടികൾ എത്തിയതായി അന്വേഷണത്തിൽ മനസിലായി. പൂവത്തെയും വായാടെയും 17 വയസുള്ളവരാണ് ബൈക്കുമായി കടന്നതെന്ന് മനസിലാവുകയും ചെയ്തു. മറ്റൊരാൾ കൂടി ഇവർക്കൊപ്പമുണ്ടായിരുന്നു.
വർക്ക്ഷോപ്പിലെ ജീവനക്കാരന് കുട്ടികളിലൊരാളെ പരിചയമുണ്ടായിരുന്നു. തുടർന്ന് ഫോൺ നമ്പർ സഹിതം ബാബുരാജ് പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് പോലീസ് ഇവരെ ഇന്നലെ രാത്രി തന്നെ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ കണ്ണൂരിലാ ണുള്ളതെന്ന് കള്ളം പറഞ്ഞ് ഇവർ രക്ഷപ്പെ ടാൻ ശ്രമിച്ചു. വൈകുന്നേരം മന്നയിൽ കണ്ടതും സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞ തുമുൾപ്പെടെ അറിയിച്ചപ്പോൾ രാത്രി ഇവർ സ്റ്റേഷനിലെത്തി. മിനിഞ്ഞാന്ന് രാത്രി 12 മണിക്ക് പട്ടുവത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് തിരിച്ചുവരുമ്പോഴാണ് വണ്ടി ശ്രദ്ധ യിൽപ്പെട്ടതും മോഷണം നടത്തിയതുമെന്ന് കുട്ടികൾ പറഞ്ഞു. ഇന്ന് രാവിലെ ഇവരുടെ രക്ഷിതാക്കളെയും പോലീസ് വരുത്തിച്ചിട്ടുണ്ട്.