കണ്ണൂർ : പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ വ്യാപക അഴിമതിയും ക്രമക്കേടുമാണെന്നും, ചാച്ചാജി വാർഡ് സിപിഎം സഹകരണ സംഘത്തിന് കൈമാറിയത് നിയമ വിരുദ്ധമായതാണെന്നും ചാച്ചാജി വാർഡ് അടിയന്തിരമായും പാംക്കോസിന് നൽകിയ നടപടി പിൻവലിക്കണമെന്നും ഡിസിസി പ്രസിഡൻ്റ്മാർട്ടിൻ ജോർജ് പറഞ്ഞു.
കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പരിയാരം മെഡിക്കൽ കോളേജിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . സാധാരണക്കാർക്ക് ആശ്രയമാവേണ്ട ഗവ മെഡിക്കൽ കോളേജിൽ നടക്കുന്നത് ആശാവഹമായ കാര്യമല്ലെന്നും ജീവനക്കാർക്ക് യാതൊരു അനൂകൂല്യവും നൽകുന്നില്ല എന്നും പ്രശാന്തനെ പോലുള്ള അഴിമതിക്കാർക്കും ക്രിമിനലുകൾക്കും ഉള്ള താവളമായി മെഡിക്കൽ കോളേജ് മാറിയെന്നും മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി . ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ അധ്യക്ഷനായി .
കെപിസിസി മെമ്പർമാരായ എം പി ഉണ്ണികൃഷ്ണൻ , കൊയ്യം ജനാർദ്ദനൻ , രജനി രാമാനന്ദ് എന്നിവർ പ്രസംഗിച്ചു . ഡിസിസി ഭാരവാഹികളായ ടി ജയകൃഷ്ണൻ , അഡ്വ ബ്രിജേഷ് , അജിത് മാട്ടൂൽ , രജിത് നാറാത് ,നൗഷാദ് ബ്ലാത്തൂർ , നബീസ ബീവി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ , പി കെ സരസ്വതി , ജയരാജ് പയ്യന്നൂർ , കെ പി ശശിധരൻ , പി വി സജീവൻ , സുഖദേവൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി . മടായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി രാജൻ സ്വാഗതവും കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൂനത്തറ മോഹനൻ നന്ദിയും പറഞ്ഞു .