തളിപറമ്പ് : കൂവേരി സോമേശ്വരി ക്ഷേത്രം പുനഃപ്രതിഷ്ഠ നവീകരണ കലശവും ഉത്സവവും നടയിലാട്ടും ലക്ഷംദീപ സമർപ്പണവും മെയ് 4 മുതൽ 16 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് 4ന് കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു. 5ന് ശിൽപികളെ ആദരിക്കൽ, 7.30ന് പൂരക്കളി, 8ന് നൃത്തസന്ധ്യ, നാളെ 7.30ന് കോൽക്കളി, 8ന് ഫ്യൂഷൻ തിരു വാതിര, 8.15ന് കൈകൊട്ടിക്കളി, 8.30ന് ഭക്തിഗാനമേള. 6ന് 7.30ന് : തിരുവാതിരക്കളി, 7.45ന് കൈകൊട്ടിക്കളി, 8ന് ഭജൻ സന്ധ്യ.
7ന് 7.30ന് കലാപരിപാടികൾ. 8ന് 7.30ന് അധ്യാത്മിക പ്രഭാഷണം. 9ന് ശാസ്ത്രീയ നൃ ത്തസന്ധ്യ, 9ന് രാവിലെ 8.41നും 9.15നും മധ്യേ ബിംബപ്രതിഷ്ഠ, 12ന് പ്രസാദ ഊട്ട് എന്നിവ നട ക്കും. 12,14 തീയതികളിൽ ഉത്സ വാഘോഷവും നടയിലാട്ടും നട ക്കും. 12ന് 2ന് തായമ്പക, 3.30ന് ശ്രീഭൂതബലി, 4ന് തിരു നൃത്തം, 14ന് വിവിധ തെയ്യക്കോലങ്ങൾ കെട്ടിയാടും. 16ന് വൈകിട്ട് 5ന് ലക്ഷം ദീപ സമർപ്പണവും നടക്കു മെന്ന് ഭാരവാഹികളായ പി.കെ. രാധാകൃഷ്ണൻ, പി.പി.ദാമോദ രൻ, കെ.ടി.നാരായണൻ, എ.രവീ ന്ദ്രനാഥൻ എന്നിവർ അറിയിച്ചു.