കണ്ണൂർ: മരക്കാർകണ്ടിയിലെ എസ് സി ഫ്ലാറ്റിന്റെ ചുറ്റുമതിൽ തകർത്ത് ഗേറ്റ് സ്ഥാപിച്ച കണ്ണൂർ ട്രാഫിക് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു.
ഫ്ലാറ്റിൽ 56 കുടുംബങ്ങൾ താമസിക്കുന്നു. കെട്ടിടങ്ങൾ മുഴുവനും ചോർന്നൊലിക്കുകയാണ്. മഴ കനക്കുന്നതോടെ ജീവിതം ദുസ്സഹമാകും. ഫ്ലാറ്റിനകത്ത് കുടിവെള്ളക്ഷാമവും രൂക്ഷമാണ്. എസ് സി കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് അടിയന്തരമായി പരിഹാരം ഉണ്ടാകണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു.