ഭാര്യയുടെ പ്രസവശ്രുശ്രൂഷയ്ക്കായി കണ്ണൂർ മെഡിക്കൽ കോളേജിലെത്തിയ ഭർത്താവ് കുഴഞ്ഞു വീണു മരിച്ചു

12:30 PM May 10, 2025 | Neha Nair

പരിയാരം : പരിയാരത്തെ കണ്ണൂർമെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്കായാ കൂട്ടിരിപ്പിന് വന്ന ഭർത്താവ് ശുചിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു. കുടിക്കുമൊട്ടകാഞ്ഞിരോട് ബൈത്തുൽ ഇസ്സത്തിൽ സി.സാദിഖാ (48) ണ് മരിച്ചത്.

 ഇന്നലെരാത്രി കുളിക്കാൻ എട്ടാം നിലയിലെ ശുചിമുറിയിൽ പോയതായിരുന്നു. ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപിച്ചു ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: റസിയ.മക്കൾ: സഹൽ,ഷസ്സിൻ,അജ് വ.