കശ്മീരിൽ നിന്നും മടങ്ങാൻ മലയാളി വിദ്യാർത്ഥികൾക്ക് പ്രത്യേക ട്രെയിൻ അനുവദിക്കണം ; ഡോ. വി. ശിവദാസൻ എം.പി

03:44 PM May 10, 2025 | Kavya Ramachandran

കണ്ണൂർ:കശ്മീരിൽ നിന്നും മടങ്ങാൻ മലയാളി വിദ്യാർത്ഥികൾക്ക് പ്രത്യേക ട്രെയിൻ നൽകണമെന്ന് ഡോ. വി. ശിവദാസൻ എം.പി .
ജമ്മു കാശ്മീരിലെയും പഞ്ചാബിലെയും ആക്രമ ബാധിത പ്രദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചിട്ടുള്ള മലയാളി വിദ്യാർത്ഥികൾക്കായി സ്പെഷ്യൽ ട്രെയിനുകൾ അല്ലെങ്കിൽ സ്പെഷ്യൽ കമ്പാർട്ട്മെന്റുകൾ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഡോ. വി ശിവദാസൻ എംപി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി.