തളിപ്പറമ്പ് കപാലികുളങ്ങര മഹാവിഷ്ണു ക്ഷേത്രം ദ്രവ്യ കലശാഭിഷേകത്തിന് ഇന്ന് തുടക്കമാകും

10:46 AM May 13, 2025 | Neha Nair

കണ്ണൂർ : തളിപ്പറമ്പ് കപാലികുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രം ദ്രവ്യ കലശാഭിഷേകത്തിന് ചൊവ്വാഴ്ച മുതൽ തുടക്കമാകും. 13 മുതൽ 18 വരെയാണ് കലശാഭിഷേകം നടക്കുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21 വർഷങ്ങൾക്ക് ശേഷമാണ് ക്ഷേത്രത്തിൽദ്രവ്യ കലശാഭിഷേകം നടക്കുന്നത്.

ചൊവാഴ്ച വൈകീട്ട് ആചാര്യവരണത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. തുടർന്ന് സാംസ്കാരിക സമ്മേളനം , അദ്ധ്യാത്മിക പ്രഭാഷണം, കഥകളി, ബുധനാഴ്ച മുള പൂജ , ബിംബശുദ്ധി , കലശപൂജ, പ്രായശ്ചിത്ത ഹോമം, വ്യാഴാഴ്ച ശാന്തി ഹോമം, അദ്ഭുത ശാന്തി ഹോമം, ഹോമകലശാഭിഷേകം , വെള്ളിയാഴ്ച നായ ശാന്തി ഹോമം, ചോരശാന്തി ഹോമം, ഹോമ കലാശാഭിഷേകം, ശനിയാഴ്ച തത്വകലശപൂജ, തത്വഹോമം, ബ്രഹ്മകലശപൂജ, പരികലശപൂജ, ഞായറാഴ്ച പാണി, ബ്രഹ്മകലശാഭിഷേകം വൈകുന്നേരം നടക്കുന്ന തിടമ്പ് നൃത്തത്തോടുകൂടി ചടങ്ങുകൾ സമാപിക്കും.

ദ്രവ്യ കലശാഭിഷേകത്തിൻ്റെ ഭാഗമായി 5 ദിവസം കഥകളിയും ഉണ്ടായിരിക്കും വാർത്താ സമ്മേളനത്തിൽ മേപ്പള്ളി നാരായണൻ നമ്പൂതിരി, കെ പവിത്രൻ ,പി സിജിത്ത് കുമാർ, വി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.