+

ഇരുപതിനായിരം പേർക്ക് തൊഴിൽ, കണ്ണൂരിൽ മെഗാ തൊഴിൽ മേള ജൂൺ 14 ന് ഗവ: എൻജിനിയറിങ് കോളേജിൽ നടത്തും

കണ്ണൂർജില്ലയിൽ 20,000 പേർക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യമിട്ട് രണ്ടുമാസം നീളുന്ന വിജ്ഞാൻ കണ്ണൂർ തൊഴിൽ ഡ്രൈവിന്  ജൂൺ 14 ന് കണ്ണൂർ ധർമ്മശാല എൻജിനീയറിങ് കോളേജിൽ നടക്കുന്ന മെഗാ തൊഴിൽ മേള യോടെ തുടക്കമാകുമന്ന് വിജ്ഞാൻ കേരള സംസ്ഥാന അഡ്വൈസർ ഡോ: തോമസ് ഐസക് കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

കണ്ണൂർ: കണ്ണൂർജില്ലയിൽ 20,000 പേർക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യമിട്ട് രണ്ടുമാസം നീളുന്ന വിജ്ഞാൻ കണ്ണൂർ തൊഴിൽ ഡ്രൈവിന് ജൂൺ 14 ന് കണ്ണൂർ ധർമ്മശാല എൻജിനീയറിങ് കോളേജിൽ നടക്കുന്ന മെഗാ തൊഴിൽ മേള യോടെ തുടക്കമാകുമന്ന് വിജ്ഞാൻ കേരള സംസ്ഥാന അഡ്വൈസർ ഡോ: തോമസ് ഐസക് കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

നൂറോളം കമ്പനികളിൽ നിന്നായി 50000 തൊഴിലവസരങ്ങളാണ് ലഭ്യമാക്കുക. തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ മെയ് 26 നുള്ളിൽ പേര് രജിസ്റ്റർ ചെയ്യണം. ഇതിനായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മെയ് 23 മുതൽ 26 വരെ സന്നദ്ധപ്രവർത്തകരുടെ ഗൃഹസന്ദർശന പരിപാടി നടക്കും.ഇതിനു പുറമേ എല്ലാ ലൈബ്രറികളിലും സർക്കാർ ഓഫീസുകളിലും ലഭ്യമായ ക്യു ആർ കോഡ് സ്കാൻ ചെയ്ത് ആർക്കുവേണമെങ്കിലും രജിസ്റ്റർ ചെയ്യാം.

മെയ് 31 മുതൽ സന്നദ്ധപ്രവർത്തകർ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളെ ബന്ധപ്പെടും. ഓരോ ഉദ്യോഗാർത്ഥിക്കും അനുയോജ്യമായ തൊഴിലവസരങ്ങൾ പരിചയപ്പെടുത്തും. ലഭ്യമായ തൊഴിൽ അവസരത്തിൽ താല്പര്യമുള്ളവർ ആ ജോലിക്കുവേണ്ടി ഡിജിറ്റൽ വർക്ക് മാനേജ്മെൻറ് സിസ്റ്റം പ്ലാറ്റ്ഫോമിൽ അപേക്ഷിക്കണം. 

ബ്ലോക്കുകളിലും നഗരസഭകളിലും പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷനുകളിൽ ചെന്നാൽ അപേക്ഷ സമർപ്പിക്കാനുള്ള സഹായം പ്രവർത്തകർ ചെയ്തു തരും . കാലത്താണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം അന്നുതന്നെ ഉച്ചകഴിഞ്ഞ് അസാപ്പ് സഹായത്തോടുകൂടി ജോബ് സ്റ്റേഷനുകളിൽ വെച്ച് രജിസ്റ്റർ ചെയ്തവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാനുള്ള പരിശീലനവും നൽകും . 

ജൂൺ 7 മുതൽ 12 വരെ ദിവസങ്ങളിൽ കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവൺമെൻറ് വനിതാ കോളേജിൽ വെച്ച് ഉദ്യോഗാർത്ഥികൾക്ക് വിഷയാധിഷ്ഠിതമായ ലഘു പരിശീലനം നൽകും. ഐടിഐ, പോളിടെക്നിക്, കോമേഴ്സ് ബിരുദധാരികൾ, മറ്റു ബിരുദധാരികൾ, പ്രൊഫഷണലുകൾ തുടങ്ങിയവർക്ക് വ്യത്യസ്തമായ പരിശീലനങ്ങളാണ് വിദഗ്ധർ നൽകുക. അപേക്ഷിച്ചവർക്ക് മാത്രമേ തൊഴിൽ മേളയിൽ പങ്കെടുക്കാൻ അനുവാദം ഉണ്ടാവുകയുള്ളൂ. 
സ്പോട്ട് രജിസ്ട്രേഷനില്ല.

മെഗാ തൊഴിൽ മേളയെ തുടർന്ന് പ്രാദേശിക ജോലികൾക്ക് വേണ്ടിയുള്ള ചെറു മേളകളും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കും. എല്ലാ ശനിയാഴ്ചകളിലും തലശ്ശേരി എൻജിനീയറിങ് കോളേജിൽ വെച്ച് ഓൺലൈൻ തൊഴിൽ അഭിമുഖങ്ങൾ നടത്തുന്നുണ്ട്. വിജ്ഞാന കണ്ണൂർ തൊഴിൽ ഡ്രൈവ് അവസാനിക്കുക ജൂലൈ മാസം അവസാനം നടക്കുന്ന മെഗാ ഗൾഫ് റിക്രൂട്ട്മെൻറിനോട് കൂടിയായിരിക്കും. ഗൾഫിലേക്കുള്ള 20000 തൊഴിലവസരങ്ങൾ എങ്കിലും ഈ മേളയിൽ ലഭ്യമായിരിക്കും. ഇതിനുള്ള അപേക്ഷകൾ പിന്നീടാണ് സ്വീകരിക്കുക. കെ വി സുമേഷ് എംഎൽഎ ടി.കെ ഗോവിന്ദൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

facebook twitter