എടക്കാട് : വേനൽ കടുത്തതോടെ കുടിവെള്ളത്തിന് വേണ്ടി മമ്മാക്കുന്ന് പ്രദേശവാസികൾ നെട്ടോട്ടമോടുന്നു. പ്രദേശത്തെ മുപ്പതിലേറെ കുടുംബങ്ങളാണ് ജലമിഷൻ പദ്ധതിയുടെ വെള്ളത്തിനായി കേഴുന്നത്.മുഴപ്പിലങ്ങാട് അഞ്ചാം വാർഡിലെ മമ്മാക്കുന്ന് പ്രദേശവാസികൾ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ജലനിധിയുടെ വെള്ളത്തിന് വേണ്ടി മുട്ടാത്തവാതിലുകളില്ല.മമ്മാക്കുന്ന് പ്രദേശത്തെ മുപ്പതോളം വീടുകളിലേക്ക് ജലനിധിയുടെ പൈപ്പ് കണക്ഷൻ എടുത്തിട്ടും മാസങ്ങളോളമായി വെള്ളം ലഭ്യമായിട്ടില്ല.പ്രദേശത്തെ അംഗൻവാടിക്കും ഹെൽത്ത് സെൻറ്റി റില നുംഇതേ അവസ്ഥ തന്നെയാണുള്ളത്. ഇവിടങ്ങളിൽ കിണറുമില്ലാത്തത് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കുന്നു.
ജലനിധി പദ്ധതിയുടെ വെള്ളം വരാത്തത് കാരണം അടുത്തുള്ള കിണറുകളെയാണ് ഇവർ ആശ്രയിക്കുന്നത് വേനൽക്കാലമായതിനാൽ കിണറുകളിലെ വെള്ളവും വറ്റിത്തുടങ്ങിയിട്ടുണ്ട്.കഴിഞ്ഞ മൂന്ന്മാസമായി ഞങ്ങൾക്ക് വെള്ളം കിട്ടാത്തതെന്നും നട്ടപ്പാതിരക്ക് എപ്പോഴങ്കിലും വെള്ളം വന്നാൽ വന്നുവെന്നും ഉറക്കമൊഴിഞ്ഞു കാത്തിരിക്കേണ്ട അവസ്ഥയാണെന്നും പ്രദേശവാസിനിയായ വീട്ടമ്മ റീത്ത പറഞ്ഞു.വേനൽ കാലത്ത് കിണറിലെ വെള്ളം മോശമാകും പൈപ്പ് ലൈൻ വെള്ളമാണ് ഏക ആശ്രയം. അതാണ് കിട്ടാത്തത് എങ്കിലും ബില്ല് വരുന്നതിന് ഒരു കുറവുമില്ലെന്ന് ഡയാലിസ് രോഗിയായ സജീവൻ പറഞ്ഞു .
വാർഡ് മെമ്പർ നസ്രിയത്ത് ബീവിയോട് പല പ്രാവശ്യ പറഞ്ഞിട്ടുംഒന്നുതന്നെ ഇത് വരെ ശരിയായില്ല പരാതി പറയാൻ വിളിച്ചാൽ മൂന്നു പെരിയയിലെ വാട്ടർ അതോറിറ്റി അധികൃതർ ഫോൺ എടുക്കാറില്ലെന്നും നേരിട്ട് പോയി പറഞ്ഞാൽ നോക്കാമെന്ന എന്ന ഉഴപ്പൻ നിലപാടാണ് സ്വീകരിക്കുന്നത്. അതു കൊണ്ട് ഞങ്ങൾ മുഖ്യമന്ത്രിക്കും കലക്ടർ ജലവിഭവ വകുപ്പ് മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി കൊടുക്കാൻ തിരുമാനിച്ചുണ്ടെന്ന് പൊതു പ്രവർത്തകൻ രജീന്ദ്രൻ പറഞ്ഞു.