ചെറുകുന്നിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക്: ഒരാൾക്ക് ഗുരുതരം

09:52 AM May 17, 2025 | AVANI MV


പഴയങ്ങാടി : പഴയങ്ങാടി- പാപ്പിനിശേരി കെ എസ് ടി പി റോഡിൽ ചെറുകുന്ന് വെള്ള റങ്ങിയിൽ കാറും മിനിലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക്. ഒരാൾക്ക് ഗുരുതരം ചെറുകുന്ന് കൊച്ചപ്പുറം സ്വദേശികളായ ഷാജുലി (50)ഹസിന (38) ദമ്പതികൾക്കാണ് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. 

മാട്ടൂലിലെ വീട്ടിൽ സ്വകാര്യ സന്ദർശനം കഴിഞ്ഞ് ചെറുകുന്നിലേ വീട്ടിലേക്ക് വരവേ കണ്ണൂർ ഭാഗത്ത് നിന്ന് പഴയങ്ങാടി ഭാഗത്തേക്ക്ചെങ്കല്ലുമായി പോവുകയായിരുന്ന മിനിലോറിയുമായി കൂട്ടിയിട്ടിച്ചായിരുന്നു അപകടമുണ്ടായത്.കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. വ്യാഴാഴ്ച ഉച്ചക്ക് ശേഷം 3.30 ഓടെയാണ് അപകടമുണ്ടായത്. കണ്ണപുരം പോലിസും നാട്ടുകാര്യ ചേർന്ന് പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാദുലി യുടെ പരിക്ക് ഗുരുതരമാണ്. അപകടത്തേ തുടർന്ന് കെ എസ് ടി പി റോഡിൽ ഏറെ നേരം ഗതാഗത കുരുക്കും അനുഭവപെട്ടു. കണ്ണപുരംപോലീസ് സ്ഥലത്ത് എത്തി ഗതാഗതം പൂർവ്വസ്ഥിതിയിലാക്കി വാഹനം