+

കാഞ്ഞിരക്കൊല്ലിയിലെ കൊല്ലപ്പണിക്കാരനായ യുവാവിൻ്റെ കൊലപാതകം: പിന്നിൽ സാമ്പത്തിക ഇടപാടെന്ന് സംശയിക്കുന്നതായി പൊലീസ്

കാഞ്ഞിരക്കൊല്ലിയിലെ കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ഇടപാടാണെന്ന് സംശയിക്കുന്നതായി പൊലീസിൻ്റ പ്രാഥമിക നിഗമനം. എന്നാൽ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയുകയുള്ളൂവെന്ന് പയ്യാവൂർ പൊലിസ് ഇൻസ്പെക്ടർ ട്വിങ്കിൾ ശശി അറിയിച്ചു.

പയ്യാവൂർ : കാഞ്ഞിരക്കൊല്ലിയിലെ കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ഇടപാടാണെന്ന് സംശയിക്കുന്നതായി പൊലീസിൻ്റ പ്രാഥമിക നിഗമനം. എന്നാൽ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയുകയുള്ളൂവെന്ന് പയ്യാവൂർ പൊലിസ് ഇൻസ്പെക്ടർ ട്വിങ്കിൾ ശശി അറിയിച്ചു. കൊല്ലപ്പണിക്കാരനായ കൊല്ലപ്പെട്ട നിധീഷ് ബാബു നേരത്തെ നാടൻ തോക്ക് നിർമിച്ച് നൽകിയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച ഇവിടെ പരിശോധന നടത്തിയിരുന്നുവെന്നും എന്നാൽ തോക്ക് കണ്ടെത്തിയിട്ടില്ലെന്നും ട്വിങ്കിൾ പറഞ്ഞു. കൊലപാതകത്തിൻ്റെഎല്ലാ വശങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  ചൊവ്വാഴ്ച്ച പകൽ പത്തേമുക്കാൽമണിക്കാണ് പയ്യാവൂരിനടുത്തെ കാഞ്ഞിരക്കൊല്ലിയിൽ നിധീഷിനെ ബൈക്കിലെത്തിയരണ്ടംഗ സംഘം കൊല്ലക്കടയിലായിരുന്ന നിധിഷ് ബാബുവിനെ കൊല്ലക്കടയിൽ നിന്നും വീട്ടിലേക്ക്  വിളിച്ചു വരുത്തിവാക് തർക്കത്തിനിടെയിൽ വെട്ടുകത്തി കൊണ്ടു കഴുത്തിന് പുറകിൽ കൊലപ്പെടുത്തിയത്. ഭർത്താവിനെ അക്രമിക്കുന്നത് കണ്ടു തടയാൻ ചെന്ന ഭാര്യ ശ്രുതിയുടെ രണ്ട് കൈവിരലുകൾ വെട്ടേറ്റു അറ്റുതൂങ്ങി. 

ഇവർ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ നിധീഷ് ബാബുവുമായി ചിലർക്ക് സാമ്പത്തിക തർക്കമുള്ളതായി ഇവർ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ കൊലയാളികളുടെ പേരോ മറ്റു വിവരങ്ങളോ ഇവർക്കറിയില്ല. കണ്ടാൽ തിരിച്ചറിയാമെന്നാണ് സുധീഷ് ബാബുവിൻ്റെ ഭാര്യ പൊലിസിന് മൊഴി നൽകിയത്. ഇതുപ്രകാരമാണ് കേസ് അന്വേഷണം നടന്നു വരുന്നത്. കണ്ണൂർ റൂറൽ എസ്.പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കാഞ്ഞിരക്കൊല്ലിയിലെ വനാതിർത്തിയിലെ ചെറിയ വീട്ടിലാണ് നിധിഷ് ബാബുവും ഭാര്യയും താമസിച്ചു വരുന്നത്. ഇതിന് അടുത്തു തന്നെയാണ് ഇയാളുടെ കൊല്ലപ്പണി ശാല.

facebook twitter