+

സി.എൻ കരുണാകരന്റെ ചിത്രപ്രദർശനം കണ്ണൂർ ഏകാമി ആർട്ട് ഗ്യാലറിയിൽ തുടങ്ങി

വിഖ്യാത ചിത്രകാരൻ സി.എൻ കരുണാകരന്റെ ചിത്രങ്ങളുടെ പ്രദർശനമായ സ്ത്രൈണതയുടെ ദിവ്യസൗന്ദര്യം  കണ്ണൂർ മഹാത്മ പ്രവർത്തിക്കുന്ന ഏകാമി ആർട്ടി ഗ്യാലറിയിൽ തുടങ്ങി.


കണ്ണൂർ: വിഖ്യാത ചിത്രകാരൻ സി.എൻ കരുണാകരന്റെ ചിത്രങ്ങളുടെ പ്രദർശനമായ സ്ത്രൈണതയുടെ ദിവ്യസൗന്ദര്യം  കണ്ണൂർ മഹാത്മ പ്രവർത്തിക്കുന്ന ഏകാമി ആർട്ടി ഗ്യാലറിയിൽ തുടങ്ങി. ആരംഭിക്കും. കേരള ലളിതകലാ അക്കാദമി സെക്രട്ടറി എ ബി.എൻ ജോസഫ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

സി.എൻകരുണാകരന്റെ പത്നി ഈശ്വരീ കരുണാകരൻ മുഖ്യാതിഥിയായി. കലാനിരൂപകൻ പി.സുധാകൻ' ചിത്രകാരൻ കെ.എം ശിവരാമകൃഷ്ണൻ,  ഏകാമി ആർട്ട് ഗ്യാലറി ഡയറക്ടർ മഹേഷ് ഒറ്റ ച്ചാലിൽ എന്നിവർ പങ്കെടുത്തു. പ്രകൃതിയിലെ സൂക്ഷ്മ ഭാവങ്ങളെ സ്ത്രീത്വവുമായി സമ്മേളിപിച്ചു തൻ്റെ ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തുകയാണ് സി.എൻ കരുണാകരനെന്ന അതുല്യ പ്രതിഭ ചെയ്തതെന്ന് എബിഎൻ ജോസഫ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഓർമ്മകളും പുരാവൃത്തങ്ങളും കാലാതീതമെന്ന് തോന്നാവുന്ന തരത്തിലുള്ള ഒരു ആലങ്കാരിക ഭാഷയിലേക്ക് സമന്വയിപ്പിച്ചവയാണ് സി.എൻ കരുണാകരന്റെ ചിത്രങ്ങൾ. പെയിന്റിംഗ് ആയാലും രേഖാചിത്രമായാലും തീർത്തും വ്യതിരിക്തമായ ഒരു ശൈലി രൂപപ്പെടുത്തിയ കലാകാരനാണ് അദ്ദേഹം. മറ്റെവിടെയും കാണാനാവാത്ത ഒരു സ്ത്രൈണ ചാരുതയുണ്ട് കരുണാകരന്റെ ചിത്രങ്ങള്ക്ക്. പ്രകൃതിയും സ്ത്രീകളും ഇഴചേർന്നുകിടക്കുന്ന ഈ ചിത്രങ്ങൾ തീർത്തും ശൈലീകൃതവും ഇന്ത്യൻക്ലാസിക്കൻ പാരമ്പര്യങ്ങളിൽ വേരൂന്നിയതും, എന്നാൽഅതേസമയം വൈയക്തികവുമായ രീതിയിൽ ആവിഷ്കരിച്ചവയാണ്. കേരളത്തിന്റെ മ്യൂറൽ പൈതൃകത്തെ ഓർമ്മിപ്പിക്കുന്ന ശൈലി തന്നെയാണ് അദ്ദേഹത്തിന്റെ കയ്യൊപ്പും.

മലയാളത്തിലെ പ്രമുഖ സാഹിത്യകൃതികള്ക്ക് അദ്ദേഹം ചെയ്ത ചിത്രീകരണങ്ങള് പുതുതലമുറ വായനക്കാർക്കായി നമ്മുടെ സാംസ്കാരിക ഭൂമികയേയും ഇതിഹാസകഥാപാത്രങ്ങളേയും പുതിയൊരു കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയും, അതോടൊപ്പം അദ്ദേഹത്തിന്റെ പുസ്തക കവര് ഡിസൈനുകൾ ദൃശ്യാവിഷ്കാരത്തിൽ പുതിയൊരു സംസ്കാരം സൃഷ്ടിയ്ക്കുകയും ചെയ്തു.1940 ൽ ഗുരുവായൂരിനടുത്തുള്ള ബ്രഹ്മകുളത്ത് ജനിച്ച സി.എൻ കരുണാകരൻ മദ്രാസിലെ ഗവണ്മെന്റ് സ്കൂൾഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സിൽ ചിത്രകലയും ഡിസൈനിംഗും പഠിച്ചത് ഡി.പി. റോയ് ചൗധരി, കെ.സി.എസ്. പണിക്കർ തുടങ്ങിയ മഹാരഥന്മാരുടെ കീഴിലാണ്.  കുറച്ചുകാലം മദ്രാസിൽ പ്രവർത്തിച്ച ശേഷം 1970 ൽഅദ്ദേഹം കേരളത്തിലേക്ക് മടങ്ങുകയും കലാപ്രവർത്തനത്തോടൊപ്പം 1973-ൽ സംസ്ഥാനത്തെ ആദ്യത്തെ സ്വകാര്യ ഗാലറിയായ ചിത്രകൂടം ആരംഭിക്കുകായും ചെയ്തു. ഇന്ത്യയിലും വിദേശത്തും നിരവധി പ്രദർശനങ്ങൾ നടത്തിയ അദ്ദേഹത്തിന് രാജാ രവിവർമ്മ പുരസ്കാരം, കേരള ലളിതകലാ അക്കാദമി അവാർഡ്, പി.ടി. ഭാസ്കര പണിക്കർ അവാർഡ് തുടങ്ങി ഒട്ടനവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. കാവ്യാത്മകമായ ഒരു ചാരുതയും അതേസമയം സാംസ്കാരികമായ ആഴവും കൊണ്ട് ശ്രദ്ധേയമാണ് സി.എൻ കരുണാകരന്റെ സൃഷ്ടികൾ 'നേരത്തെ കതിരൂർ ആർട്ട് ഗ്യാലറിയിൽ സി.എൻ കരുണാകരൻ്റെ ചിത്ര പ്രദർശനം നടന്നിട്ടുണ്ട്. കണ്ണൂരിൽ ആദ്യമായാണ് സി.എൻചിത്ര പ്രദർശനം നടക്കുന്നത്.

facebook twitter