കാങ്കോൽ : കാങ്കോലിനും കുണ്ടയം കൊവ്വലിനും ഇടയിലായി സ്റ്റേറ്റ് സീഡ് ഫാമിൻ്റെ കിഴക്ക് ഭാഗത്തെ ഗെയിറ്റിന് മുൻവശത്തായി വീണ്ടും കുഴി പ്രത്യക്ഷപ്പെട്ടു. ഇവിടെ റോഡ് താഴ്ന്നു കൊണ്ടിരിക്കുന്നുവെന്ന വാർത്ത വന്നതിനെ തുടർന്ന് അധികൃതർ താൽക്കാലികമായി അടച്ചിരുന്നുവെന്നു വെങ്കിലും ഫലമുണ്ടായില്ല.ഇപ്പോഴും ഈ സ്ഥലത്ത് വാഹനങ്ങൾക്ക് വേഗതയിൽ പോകാൻ സാധിക്കുന്നില്ല. ഇപ്പോൾ ഇതിൻ്റെ 15 മീറ്റർ കിഴക്ക് വശത്തായി റോഡിന് വടക്ക് ഭാഗം വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്.
ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. കഴിഞ്ഞ ദിവസം ദമ്പതികൾ ഈ കുഴിയിൽ വീണതിനെ തുടർന്ന് പരിക്കേറ്റിരുന്നു. നിത്യവും രണ്ടോമൂന്നോ വണ്ടികൾ കുഴിയിൽ വീഴുന്ന അവസ്ഥയാണുള്ളത്. ആദ്യം കുഴിഞ്ഞ ഭാഗം താൽക്കാലികമായി അടച്ച വേളയിൽത്തന്നെ ഇവിടെ കുഴി രൂപപ്പെട്ടു വരുന്നതായി ശ്രദ്ധയിൽപ്പെട്ടത് പരിസരവാസികൾ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ ഈ കാര്യം അവഗണിക്കുകയായിരുന്നുവെന്നു പ്രദേശവാസികൾ പറഞ്ഞു.