കണ്ണൂർ : തെരുവുനായ ശല്യം പരിഹരിക്കുന്നതിൽ കോർപ്പറേഷൻ അധികൃതർ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ അധികൃതരെ സുഗമമായ സഞ്ചാരത്തിന് അനുവദിക്കുകയില്ലെന്ന് എഐവൈ എഫ് ജില്ലാ എക്സിക്യുട്ടീവ് .രണ്ട് ദിവസങ്ങളിലായി എഴുപതോളം പേരെയാണ് നഗരത്തിൽ തെരുവുനായ ആക്രമിച്ചത്.
തെരുവ്നായ ഭീതിയിൽ ജനം വലയുമ്പോൾ കോർപറേഷൻ ഈ വിഷയത്തിൽ അലംഭാവം തുടരുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ല. തെരുവുനായശല്യം പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടികാട്ടിയപ്പോഴെല്ലാം ജില്ലാ പഞ്ചായത്തിന് മേൽ പഴിചാരികൊണ്ട് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണുണ്ടായത്. തെരുവുനായ ശല്യത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും എ ഐവൈ എഫ് വ്യക്തമാക്കി.
Trending :