+

കൊമ്മെരി ആടുവളർത്തു കേന്ദ്രത്തിലെ ആട്ടിൻകുട്ടിയെ പെരുമ്പാമ്പ് വിഴുങ്ങി

കൊമ്മേരി സർക്കാർആടുവളർത്തു കേന്ദ്രത്തിലെ മൂന്നു മാസം പ്രായമുള്ള ആട്ടിൻകുട്ടിയെ പെരുമ്പാമ്പ് വിഴുങ്ങി. ആടുകളെ പാർപ്പിക്കുന്ന ഷെഡിനുള്ളിൽ കയറിയാണ് ആട്ടിൻകുട്ടിയെ പാമ്പ് വിഴുങ്ങിയത്. 

പേരാവൂർ : കൊമ്മേരി സർക്കാർആടുവളർത്തു കേന്ദ്രത്തിലെ മൂന്നു മാസം പ്രായമുള്ള ആട്ടിൻകുട്ടിയെ പെരുമ്പാമ്പ് വിഴുങ്ങി. ആടുകളെ പാർപ്പിക്കുന്ന ഷെഡിനുള്ളിൽ കയറിയാണ് ആട്ടിൻകുട്ടിയെ പാമ്പ് വിഴുങ്ങിയത്. 

ബുധനാഴ്ച്ച രാവിലെ ഷെഡ് വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് പാമ്പിനെ കണ്ടത്. വിവരമറിയിച്ചതിനെത്തുടർന്ന് വനപാലകരെത്തി പാമ്പിനെ പിടികൂടി വനത്തിനുള്ളിൽ വിട്ടു.

facebook twitter