കണ്ണൂർ : കണ്ണൂർ കോർപറേഷനിൽ വീടുകളിൽ നായകളെ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാക്കിയതായി കോർപറേഷൻ സെക്രട്ടറി വാർത്താ കുറിപ്പിൽ അറിയിച്ചു. നഗരത്തിലെ തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യം നിലനിൽക്കുന്നതിനാലാണ് തീരുമാനമെന്ന് സെക്രട്ടറി അറിയിച്ചു.
വളർത്തുന്ന നായക്ക് ആൻഡി റാബിസ് കുത്തിവെപ്പും നിർബന്ധമാക്കിയിട്ടുണ്ട് ഈ നിർദ്ദേശം പാലിച്ചില്ലെങ്കിൽ ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് ഉടമസ്ഥൻ ഉത്തരവാദിയാകും.പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞതായും ഉപേക്ഷിച്ചതായും കണ്ടെത്തിയാൽ പ്രോസിക്യൂഷൻ നടപടിയും സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.