+

അന്താരാഷ്ട്ര യോഗാദിനം കണ്ണൂരിൽ ആചരിച്ചു

അന്താരാഷ്ട്ര യോഗാദിനം കണ്ണൂരിൽ ആചരിച്ചു

കണ്ണൂർ :പതിനൊന്നാമത് അന്താരാഷ്ട്ര യോഗാദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നിർവഹിച്ചു. യോഗയുടെ ദർശനകളും അനുശാസനങ്ങളും ഉൾക്കൊണ്ട് അതിനെ ഒരു കലയായി സ്വീകരിച്ച് ജീവിതചര്യയായി കാണണമെന്ന് മന്ത്രി പറഞ്ഞു. പരിപാടിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, എഡിഎം കല ഭാസ്‌കർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ എന്നിവർ നാഷണൽ ആയുഷ് മിഷൻ യോഗാ ഇൻസ്ട്രക്ടർക്കൊപ്പം യോഗയിൽ പങ്കാളികളായി.

 സംസ്ഥാന ആയുഷ് വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷൻ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. ജില്ലാ കലക്ടർ അരുൺ കെ വിജയൻ മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് രാമന്തളി സ്വദേശി ശ്രീലക്ഷ്മി സാജൻ, നാഷണൽ ആയുഷ് മിഷൻ യോഗാ ഇൻസ്ട്രക്ടർ എന്നിവരുടെ യോഗാ ഡാൻസ് അരങ്ങേറി. 

എഡിഎം കല ഭാസ്‌കർ, ഐ.എസ്.എം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജഷി ദിനകർ, ഡെപ്യൂട്ടി ഡി.എം.ഒ കെ.ടി രേഖ, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. വി അബ്ദുൾ സലാം, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ അനിൽകുമാർ, മുൻ നാച്ചുറൽപതി ആൻഡ് യോഗ മെഡിക്കൽ അസോസിയേഷൻ സെക്രട്ടറി ഡോ. പ്രദീപ് ദാമോദരൻ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.സി അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു. 'യോഗ ഫോർ വൺ എർത്ത്, വൺ ഹെൽത്ത്' എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിന സന്ദേശം.

facebook twitter