+

കൊട്ടിയൂർ വൈശാഖ മഹോത്സവം ഞായറാഴ്ച അക്കരെ കൊട്ടിയൂരിൽ വൻ ഭക്തജന പ്രവാഹം

കൊട്ടിയൂർ വൈശാഖ മഹോത്സവം ഞായറാഴ്ച അക്കരെ കൊട്ടിയൂരിൽ ഭക്തജന പ്രവാഹം.ഞായറാഴ്ച പുലർച്ചെ ആരംഭിച്ച ഭക്തജനത്തിരക്കിൽ  പടിഞ്ഞാറെ കിഴക്കെ നടകളിലെ ദർശന

കണ്ണൂർ:  കൊട്ടിയൂർ വൈശാഖ മഹോത്സവം ഞായറാഴ്ച അക്കരെ കൊട്ടിയൂരിൽ ഭക്തജന പ്രവാഹം.ഞായറാഴ്ച പുലർച്ചെ ആരംഭിച്ച ഭക്തജനത്തിരക്കിൽ  പടിഞ്ഞാറെ കിഴക്കെ നടകളിലെ ദർശന ക്യൂ നീണ്ടുമണിക്കുറുകൾ ക്യൂ നിന്നതിനുശേഷമാണ്  ഭക്തജനങ്ങൾക്ക് അക്കരെ സന്നിധിയിൽ ദർശനത്തിനായി എത്താൻ സാധിച്ചത്.

കേരളത്തിനകത്തും പുറത്തും ഉള്ള ഭക്തജനങ്ങളാണ് ഞായറാഴ്ച കൂടുതലായി അക്കരെ സന്നിധിയിലെത്തിയത്.വൈകിട്ടോടെയാണ്  തിരക്കിന് അൽപ്പം ശമനം ഉണ്ടായത്. ഞായറാഴ്ച രാവിലെ ചുങ്കക്കുന്ന് വരെ ഗതാഗത തടസ്സം ഉണ്ടായെങ്കിലും പോലീസ് വാഹനങ്ങളെ സമാന്തര പാത വഴി കടത്തി വിട്ടതോടെ ഗതാഗത കുരുക്കിന് പരിഹാരമായി.

ഞായറാഴ്ച ആയിട്ടും വലിയ ഗതാഗത കുരുക്ക് ഇല്ലാതിരുന്നത് പോലീസിന് ആശ്വാസമായി കൊട്ടിയൂരിലെത്തിയ ടൂറിസ്റ്റ് ബസ്സ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളിലെ ഭക്തജനങ്ങളെ കൊട്ടിയൂരിൽ ഇറക്കിയ ശേഷം കേളകം ബസ്റ്റാൻ്റ്, ചുങ്കക്കുന്ന്, 'അമ്പായത്തോട് മേ ഖലകളിൽ പാർക്കിംഗ് സൗകര്യം ഒരുക്കി. ജൂൺ 24 നാണ് രോഹിണി ആരാധന. വൈശാഖ മഹോത്സവത്തിലെ അതി പ്രധാന ചടങ്ങായ ആലിംഗന പുഷ്പാജ്ഞലി നടക്കും.

Kottiyoor-Vaishakha-Mahotsavam-will-be-held-on-Sunday-at-Akkare-Kottiyoor-with-a-large-flow-of-devotees.jpg

facebook twitter