+

മലപ്പട്ടത്ത് ആയിരങ്ങൾ അണിനിരന്ന ഗാന്ധിസ്മൃതിയാത്ര നടത്തി,സിപിഎമ്മുകാർ ഇനിയെങ്കിലും സ്വാതന്ത്ര്യസമരചരിത്രം പഠിക്കണം: അഡ്വ.സണ്ണി ജോസഫ്

അഹിംസാമാർഗത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് നേതൃത്വം കൊടുത്ത ഗാന്ധിജിയെ വർഗീയശക്തികൾ വധിച്ചപ്പോൾ മറ്റൊരു കൂട്ടർ ഗാന്ധിപ്രതിമകളുടെ തല വെട്ടി മാറ്റുകയാണെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണിജോസഫ് എംഎൽഎ.  

കണ്ണൂർ : അഹിംസാമാർഗത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് നേതൃത്വം കൊടുത്ത ഗാന്ധിജിയെ വർഗീയശക്തികൾ വധിച്ചപ്പോൾ മറ്റൊരു കൂട്ടർ ഗാന്ധിപ്രതിമകളുടെ തല വെട്ടി മാറ്റുകയാണെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണിജോസഫ് എംഎൽഎ.  മലപ്പട്ടത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതിയാത്രയും ഗാന്ധി പ്രതിമ അനാഛാദനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിജിയുടെ പ്രതിമ കോൺഗ്രസ് പ്രവർത്തകരുടെ  അടുക്കളയിൽ പോലും വെക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് മലപ്പട്ടത്ത് ഒരു സിപിഎം നേതാവ് നടത്തിയത്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാത്ത പാർട്ടിയുടെ ആളുകൾ, ക്വിറ്റിന്ത്യാ സമരത്തെ ഒറ്റിക്കൊടുത്ത ചരിത്രമുള്ള പാർട്ടിയുടെ ആളുകൾ, അവർ സ്വാതന്ത്ര്യസമരചരിത്രം മനസിലാക്കിയിട്ടുണ്ടാകില്ല. നിങ്ങൾ പകൽസമയം ഗാന്ധിജിയുടെ പ്രതിമക്കു മുന്നിൽ തല കുമ്പിട്ടില്ലെങ്കിലും രാത്രിയിലെങ്കിലും നിങ്ങൾ ചെയ്യുന്ന തെറ്റുകൾക്ക് പ്രായശ്ചിത്തമായി ഗാന്ധിജിയെ വണങ്ങുക. അതിനാണ് മലപ്പട്ടത്ത് കോൺഗ്രസ് ഗാന്ധിപ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

Thousands march in memory of Gandhi in Malapattam, CPM members should at least learn the history of the freedom struggle: Adv. Sunny Joseph

അക്രമങ്ങളോട് ഞങ്ങൾക്ക് താൽപ്പര്യമില്ല. ഗാന്ധിജി ആഹ്വാനം ചെയ്തത് പോലെ അക്രമരഹിത, അഹിംസാ മാർഗത്തിലൂടെ കടന്നുപോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇരുട്ടിന്റെ മറവിൽ ഗാന്ധിസ്തൂപം തകർത്ത സാമൂഹ്യവിരുദ്ധർ ഈ രാജ്യമാകെ മലപ്പട്ടത്തിനുണ്ടാക്കിയ കളങ്കമാണ് ഇപ്പോൾ ഗാന്ധി പ്രതിമ സ്ഥാപിച്ചതിലൂടെ മാറ്റിയെടുത്തിരിക്കുന്നത്. മലപ്പട്ടത്തിന്റെ മാനം കാക്കാൻ കോൺഗ്രസിന് സാധിച്ചിരിക്കുന്നു.നിലമ്പൂരിൽ  വോട്ട് തേടുമ്പോൾ മലപ്പട്ടത്ത് ഗാന്ധിജിയുടെ പ്രതിമ തകർത്തവർക്ക് വോട്ട് ചെയ്യണമോയെന്ന് ഞങ്ങൾ ചോദിച്ചിരുന്നു. നിലമ്പൂരിലെ ജനത ഗാന്ധിപ്രതിമ തകർത്തവർക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്. ഇനിയെങ്കിലും സിപിഎം തങ്ങളുടെ അക്രമ മനോഭാവം തിരുത്തണമെന്നാണ് ഈ സമയത്ത് പറയാനുള്ളതെന്നും സണ്ണി ജോസഫ് പറഞ്ഞു.

ചടങ്ങിൽ ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് എംഎൽഎ, മുൻ മന്ത്രിയും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ എ പി അനിൽകുമാർ എംഎൽഎ, അഡ്വ.സജീവ് ജോസഫ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. സോണി സെബാസ്റ്റ്യൻ, പി.എം നിയാസ്, കെ.ജയന്ത്, എഐസിസി മെമ്പർ വി എ നാരായണൻ, പി.ടി.മാത്യു,സജീവ് മാറോളി, അബിൻ വർക്കി, ചന്ദ്രൻ തില്ലങ്കേരി , അഡ്വ. ടി ഒ മോഹനൻ,റിജിൽ മാകുറ്റി, മുഹമ്മദ് ബ്ലാത്തൂർ,കെ സി ഗണേശൻ,കെ വി ഫിലോമിന, എം പി ഉണ്ണികൃഷ്ണൻ,വിജിൽ മോഹൻ, രാജീവൻ എളയാവൂർ, വി പി അബ്ദുൽ റഷീദ്, കെപി.ശശിധരൻ, എം പി രാധാകൃഷ്ണൻ, ശ്രിജ മഠത്തിൽ,മധു എരമം   , ജോസ് ജോർജ് പ്ലാന്തോട്ടം, എം സി അതുൽ എന്നിവർ സംസാരിച്ചു. ഗാന്ധി പ്രതിമ സ്ഥാപിക്കാൻ മലപ്പട്ടത്ത് സ്ഥലം നൽകിയ കോൺഗ്രസ് നേതാവ് കെ സി കൃഷ്ണൻ നമ്പ്യാരെ ചടങ്ങിൽ കെപിസിസി പ്രസിഡന്റും ഡിസിസി പൊന്നാട അണിയിച്ച് ആദരിച്ചു.

പി.സി.വിഷ്ണുനാഥ് എംഎൽഎ മുഖേനയാണ് മലപ്പട്ടത്ത് സ്ഥാപിക്കാൻ ഗാന്ധിപ്രതിമയെത്തിച്ചത്. ആലപ്പുഴയിലെ ബിജു ജോസഫ് നിർമിച്ച ഗാന്ധി ശില്പത്തിൽ സബർമതിയിലെ മണ്ണ് നിക്ഷേപിച്ചിട്ടുണ്ട്.

മലപ്പട്ടത്ത് ആയിരങ്ങൾ അണിനിരന്ന ഗാന്ധിസ്മൃതിയാത്ര നടത്തി,സിപിഎമ്മുകാർ ഇനിയെങ്കിലും സ്വാതന്ത്ര്യസമരചരിത്രം പഠിക്കണം: അഡ്വ.സണ്ണി ജോസഫ്

കണ്ണൂർ : അഹിംസാമാർഗത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് നേതൃത്വം കൊടുത്ത ഗാന്ധിജിയെ വർഗീയശക്തികൾ വധിച്ചപ്പോൾ മറ്റൊരു കൂട്ടർ ഗാന്ധിപ്രതിമകളുടെ തല വെട്ടി മാറ്റുകയാണെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണിജോസഫ് എംഎൽഎ.  മലപ്പട്ടത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതിയാത്രയും ഗാന്ധി പ്രതിമ അനാഛാദനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഗാന്ധിജിയുടെ പ്രതിമ കോൺഗ്രസ് പ്രവർത്തകരുടെ  അടുക്കളയിൽ പോലും വെക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് മലപ്പട്ടത്ത് ഒരു സിപിഎം നേതാവ് നടത്തിയത്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാത്ത പാർട്ടിയുടെ ആളുകൾ, ക്വിറ്റിന്ത്യാ സമരത്തെ ഒറ്റിക്കൊടുത്ത ചരിത്രമുള്ള പാർട്ടിയുടെ ആളുകൾ, അവർ സ്വാതന്ത്ര്യസമരചരിത്രം മനസിലാക്കിയിട്ടുണ്ടാകില്ല. നിങ്ങൾ പകൽസമയം ഗാന്ധിജിയുടെ പ്രതിമക്കു മുന്നിൽ തല കുമ്പിട്ടില്ലെങ്കിലും രാത്രിയിലെങ്കിലും നിങ്ങൾ ചെയ്യുന്ന തെറ്റുകൾക്ക് പ്രായശ്ചിത്തമായി ഗാന്ധിജിയെ വണങ്ങുക. അതിനാണ് മലപ്പട്ടത്ത് കോൺഗ്രസ് ഗാന്ധിപ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

അക്രമങ്ങളോട് ഞങ്ങൾക്ക് താൽപ്പര്യമില്ല. ഗാന്ധിജി ആഹ്വാനം ചെയ്തത് പോലെ അക്രമരഹിത, അഹിംസാ മാർഗത്തിലൂടെ കടന്നുപോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇരുട്ടിന്റെ മറവിൽ ഗാന്ധിസ്തൂപം തകർത്ത സാമൂഹ്യവിരുദ്ധർ ഈ രാജ്യമാകെ മലപ്പട്ടത്തിനുണ്ടാക്കിയ കളങ്കമാണ് ഇപ്പോൾ ഗാന്ധി പ്രതിമ സ്ഥാപിച്ചതിലൂടെ മാറ്റിയെടുത്തിരിക്കുന്നത്. മലപ്പട്ടത്തിന്റെ മാനം കാക്കാൻ കോൺഗ്രസിന് സാധിച്ചിരിക്കുന്നു.
നിലമ്പൂരിൽ  വോട്ട് തേടുമ്പോൾ മലപ്പട്ടത്ത് ഗാന്ധിജിയുടെ പ്രതിമ തകർത്തവർക്ക് വോട്ട് ചെയ്യണമോയെന്ന് ഞങ്ങൾ ചോദിച്ചിരുന്നു. നിലമ്പൂരിലെ ജനത ഗാന്ധിപ്രതിമ തകർത്തവർക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്. ഇനിയെങ്കിലും സിപിഎം തങ്ങളുടെ അക്രമ മനോഭാവം തിരുത്തണമെന്നാണ് ഈ സമയത്ത് പറയാനുള്ളതെന്നും സണ്ണി ജോസഫ് പറഞ്ഞു.

ചടങ്ങിൽ ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് എംഎൽഎ, മുൻ മന്ത്രിയും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ എ പി അനിൽകുമാർ എംഎൽഎ, അഡ്വ.സജീവ് ജോസഫ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. സോണി സെബാസ്റ്റ്യൻ, പി.എം നിയാസ്, കെ.ജയന്ത്, എഐസിസി മെമ്പർ വി എ നാരായണൻ, പി.ടി.മാത്യു,സജീവ് മാറോളി, അബിൻ വർക്കി, ചന്ദ്രൻ തില്ലങ്കേരി , അഡ്വ. ടി ഒ മോഹനൻ,റിജിൽ മാകുറ്റി, മുഹമ്മദ് ബ്ലാത്തൂർ,കെ സി ഗണേശൻ,കെ വി ഫിലോമിന, എം പി ഉണ്ണികൃഷ്ണൻ,വിജിൽ മോഹൻ, രാജീവൻ എളയാവൂർ, വി പി അബ്ദുൽ റഷീദ്, കെപി.ശശിധരൻ, എം പി രാധാകൃഷ്ണൻ, ശ്രിജ മഠത്തിൽ,മധു എരമം   , ജോസ് ജോർജ് പ്ലാന്തോട്ടം, എം സി അതുൽ എന്നിവർ സംസാരിച്ചു. ഗാന്ധി പ്രതിമ സ്ഥാപിക്കാൻ മലപ്പട്ടത്ത് സ്ഥലം നൽകിയ കോൺഗ്രസ് നേതാവ് കെ സി കൃഷ്ണൻ നമ്പ്യാരെ ചടങ്ങിൽ കെപിസിസി പ്രസിഡന്റും ഡിസിസി പൊന്നാട അണിയിച്ച് ആദരിച്ചു.

പി.സി.വിഷ്ണുനാഥ് എംഎൽഎ മുഖേനയാണ് മലപ്പട്ടത്ത് സ്ഥാപിക്കാൻ ഗാന്ധിപ്രതിമയെത്തിച്ചത്. ആലപ്പുഴയിലെ ബിജു ജോസഫ് നിർമിച്ച ഗാന്ധി ശില്പത്തിൽ സബർമതിയിലെ മണ്ണ് നിക്ഷേപിച്ചിട്ടുണ്ട്.

facebook twitter