+

എടക്കാനത്ത് മിന്നലേറ്റ് വീട്ടിലെ വൈദ്യുതി മീറ്ററും ഉപകരണങ്ങളും കത്തിനശിച്ചു

മിന്നലേറ്റ് വൈദ്യുതി മീറ്ററും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു


ഇരിട്ടി : മിന്നലേറ്റ് വൈദ്യുതി മീറ്ററും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു . എടക്കാനം സ്വദേശി അളോറയുടെ വീട്ടിലാണ് കനത്ത നാശനഷ്ടമുണ്ടായത്.
ഇന്ന്പുലർച്ചെ നാലുമണിക്ക് ശക്തമായ മഴയും ഇടി മിന്നലും ഉണ്ടായപ്പോൾ വൈദ്യുതി മീറ്ററിൽനിന്ന് ഒരു ശബ്ദം കേട്ട് വീട്ടുകാർഉണർന്നു നോക്കിയപ്പോൾ തീ പടരുന്നതു കാണുകയായിരുന്നു.

വീട്ടുപകരണങ്ങൾക്കും വയറിംഗിനും  കേ ടുപാടുകൾ സംഭവിച്ചു സർവീസ് വയർപൂർണ്ണ മായും കത്തി മീറ്ററിലേക്കുള്ള  വൈദ്യുതി ബന്ധം നിലച്ചതിനാൽ വീട്ടിലുള്ളവർവൈദ്യുതി ആഘാതം ഏൽക്കാതെ രക്ഷപ്പെട്ടു.

facebook twitter