യുവതിയെയും കുഞ്ഞിനെയും തട്ടി കൊണ്ടുപോയ കേസിൽ ഓട്ടോ ഡ്രൈവറെ പിടികൂടാനായി വീട്ടിലെത്തിയ പൊലിസുകാരെ അടിച്ചും കടിച്ചും പരുക്കേൽപ്പിച്ചു : ചമ്പാട് സ്വദേശി അറസ്റ്റിൽ

02:30 PM Jul 03, 2025 | AVANI MV

പാനൂർ : വടകര വില്യാപള്ളിയിൽ യുവതിയും കുഞ്ഞിനെയും ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതിയായ പാനൂർ ചമ്പാട് സ്വദേശിയായ ഓട്ടോഡ്രൈവർ അറസ്റ്റു ചെയ്യാൻ വീട്ടിലെത്തിയ പൊലിസുകാരെ കടിച്ചും അടിച്ചും പരുക്കേൽപ്പിച്ചു.പാനൂർചമ്പാടാണ്പ്രതിയെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസുകാർക്ക് നേരെ ആക്രമണം നടന്നത്. വടകര എസ് ഐ രഞ്ജിത്ത്, എ എസ് ഐ ഗണേഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്. വടകര വില്യാപ്പള്ളിയിൽ നിന്നും വീട്ടമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയ കേസിലെ പ്രതിയാണ് പൊലീസിനെ മർദ്ദിച്ചത്.കേസിലെപ്രതി പാനൂർചമ്പാട് സ്വദേശി സജീഷാണ് മർദ്ദിച്ചത്. ഇന്നലെ രാത്രി സജീഷിനെ അന്വേഷിച്ച് പാനൂർ ചമ്പാടുള്ള വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം.

പരുക്കേറ്റ പൊലീസുകാർ ആശുപത്രിയിൽ ചികിത്സ തേടി. സജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്ക് കൊണ്ടുപോയി അറസ്റ്റു രേഖപ്പെടുത്തി.വടകര വില്യാപ്പളളിയിൽ 28കാരിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. ആശുപത്രിയിലേക്ക് പോകാൻ കയറിയ ഓട്ടോയിലാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. യുവതിയുടെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ പ്രതി പൊലീസുകാരെ മർദിച്ചു.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. വടകര പാർക്കോ ആശുപത്രിയിലേക്കുളള യാത്രക്കിടെ സജീഷ് കുമാർ ഓട്ടോയുമായി മറ്റൊരു വഴിയിലൂടെ പോകുകയായിരുന്നു. യുവതി കാര്യമന്വേഷിച്ചപ്പോൾ ഗതാഗതക്കുരുക്ക് മൂലം വഴിമാറി പോകുകയാണെന്നും, പെട്ടെന്ന് എത്താനാകുമെന്നും അറിയിച്ചു. എന്നാൽ ഏറെ ദൂരം വഴിമാറി പോയതോടെ യുവതിക്ക് സംശയം തോന്നുകയും ബഹളം വക്കുകയും ചെയ്തു. നാട്ടുകാർ ശ്രദ്ധിക്കുന്നുവെന്ന് മനസിലാക്കിയ പ്രതി യുവതിയേയും കുഞ്ഞിനേയും ആയഞ്ചേരി ഭാഗത്ത് ഇറക്കിവിട്ടു.

ഓട്ടോയുടെ നമ്പർ അടക്കം ഉൾപ്പെടുത്തി യുവതി നൽകിയ പരാതിക്ക് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ കണ്ണൂരിലെ വീട്ടിലെത്തിയപ്പോഴാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്