കുറ്റിക്കകം: വായന മാസാചരണത്തിന്റെ ഭാഗമായി കുറ്റിക്കകം എൽ പി സ്കൂൾ വിദ്യാർത്ഥികൾ വായനശാല പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കുന്നതിനും അംഗത്വ സ്വീകരണത്തിനും കുറ്റിക്കകം ദേശോദ്ധാരണ വായനശാല സന്ദർശിച്ചു. വിദ്യാഭ്യാസ പ്രവർത്തകൻ കെ.വി.ജയരാജ് ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക പി.കെ.ലീന അധ്യക്ഷയായി. ജനു ആയിച്ചാൻകണ്ടി, പി.എം. പ്രേമചന്ദ്രൻ, കെ.സുജിത എന്നിവർ സംസാരിച്ചു. പുസ്തക പ്രദർശനവും അംഗത്വ വിതരണവും ഉണ്ടായി.