ചെറുപുഴ : ഇരിട്ടി എടൂർ സ്വദേശിയായ വൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലത്തറ ഏഴാംമൈൽ, പോർക്കുളത്തെ എം.സി.ബി.എസ് കൃപാ നിലയത്തിലെ ജിന്റോഷ് ജോസഫ് എന്ന ഫാദർ.ആന്റണി ഉള്ളാട്ടിലിനെ (44) യാണ് വെള്ളിയാഴ്ച്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Trending :
പ്രാർത്ഥനാ മന്ദിരത്തോട് ചേർന്നുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.ഞായറാഴ്ചകളിൽ മാത്രം പ്രാർത്ഥന നടത്തുന്ന സ്ഥാപനമാണ് കൃപാനിലയം. ഫാദർ. ജിന്റോഷിനെ കൂടാതെ മറ്റൊരു വൈദികൻ കൂടി കൃപാലയത്തിൽ താമസിക്കുന്നുണ്ട്. ആത്മഹത്യയുടെ കാരണം എന്താണെന്നു വ്യക്തമായിട്ടില്ല. ഒരു കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി.
വ്യാഴാഴ്ച്ച രാവിലെ 10.30 ന് ശേഷമാണ് സംഭവമെന്ന് കരുതുന്നു. ആശ്രമത്തിൽ കുറിപ്പ് എഴുതി വെച്ചിരുന്നു. പഴയ വീട്ടിൽ ഉണ്ടെന്നായിരുന്നു കുറിപ്പ്.