+

കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ സ്വകാര്യ ബസ് ക്ളീനർക്ക് രണ്ടു വർഷം തടവും പിഴയും

കാസർകോട്-കണ്ണൂർ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ് ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തി പൊതുമുതൽ നശിപ്പിച്ച കേസിൽ പ്രതിക്ക് രണ്ടുവർഷം തടവുശിക്ഷ.

കണ്ണൂർ:കാസർകോട്-കണ്ണൂർ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ് ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തി പൊതുമുതൽ നശിപ്പിച്ച കേസിൽ പ്രതിക്ക് രണ്ടുവർഷം തടവുശിക്ഷ.സ്വകാര്യബസ് ക്ലീനറായിരുന്ന മാതമംഗലം പെടേന കീരന്റകത്ത് കെ.നൗഷാദി(39)നെയാണ് ശിക്ഷിച്ചത്.

പൊതുമുതൽ നശിപ്പിച്ചതിന് ഒരുവർഷം കഠിനതടവും 5,000 രൂപ പിഴയും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് ഒരുവർഷം വെറും തടവും 5000 രൂപ പിഴയുമാണ് ശിക്ഷ.20,000 രൂപ കെഎസ്ആർടിസിക്ക് നഷ്ടപരി ഹാരമായി നൽകാനും വിധിച്ചു.കണ്ണൂർ അസി. സെഷൻസ് കോടതി ജഡ്ജി എൻ.എസ്.രഘുനാഥാണ് ശിക്ഷവിധിച്ചത്.

facebook twitter