കണ്ണൂർ ഇടവരമ്പിൽ പുഴയിൽ ആനക്കുട്ടിയുടെ ജഡം ഒഴുകിയെത്തി

11:30 AM Jul 10, 2025 | Neha Nair

ചെറുപുഴ : ആനക്കുട്ടിയുടെ ജഡം പുഴയിൽ ഒഴുകിയെത്തി. പുളിങ്ങോം ഇടവരമ്പ് ഭാഗത്താണ് പുഴയിൽ ആനക്കുട്ടിയുടെ ജഡം കണ്ടത്. കണ്ണൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ എസ്.വൈശാഖിന്റ നിർദ്ദേശാനുസരണം ഫോറസ്റ്റ് നോർത്തേൺ സർക്കിൾ വെറ്ററിനറി സർജൻ ഇല്യാസ് റാവുത്തർ ആനക്കുട്ടിയുടെ ജഡം പരിശോധിച്ച് പോസ്റ്റുമോർട്ടം നടത്തി.

ചെറുപുഴ വെറ്ററിനറി ഹോസ്പിറ്റൽ സർജൻ ഡോ.ജിബിൻ, ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സാണ്ടർ, എൻ.ജി.ഒ പ്രതിനിധി വിമൽ ലക്ഷ്മണൻ, സയൻ്റിഫിക്ക് എക്‌പേർട്ട് മിനി വർഗീസ്, തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി.വി.സനൂപ് കൃഷ്ണൻ, ഫ്‌ളയിങ്ങ് സ്‌ക്വാർഡ് റെയിഞ്ച് ഓഫീസർ ജയപ്രകാശ്, തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസ് ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നു.