അമിത് ഷായ്ക്ക് ഇന്ന് മട്ടന്നൂരിൽ സ്വീകരണം നൽകും

09:47 AM Jul 12, 2025 | Neha Nair

മട്ടന്നൂർ : ഇന്ന് ജൂലൈ 12 ശനിയാഴ്ച വിവിധ പരിപാടികൾക്കായി കണ്ണൂർ ജില്ലയിൽ എത്തിച്ചേരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ബിജെപി കണ്ണൂർ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വൈകുന്നേരം 4 മണിക്ക് മട്ടന്നൂർ എയർപോർട്ടിൽ സ്വീകരണം നൽകും. 

എയർപോർട്ടിലെ സ്വീകരണത്തിനു ശേഷം അദ്ദേഹം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കും. കണ്ണൂർ സൗത്ത് ജില്ലയിലെ 10 സംഘടന മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരും ജില്ലാ സംസ്ഥാന നേതാക്കളും സ്വീകരണചടങ്ങിൽ പങ്കെടുക്കും. 

പരിപാടിയിൽ പങ്കെടുക്കാൻ എയർപോർട്ടിൽ എത്തുന്ന പ്രവർത്തകരുടെ വാഹനങ്ങൾ എയർപോർട്ട് കവാടത്തിൽ പ്രവർത്തകരെ ഇറക്കിയതിനു ശേഷം അഞ്ചരക്കണ്ടി റോഡിൽ പാർക്ക് ചെയ്യണമെന്ന് ജില്ലാ പ്രസിഡൻറ് ബിജു ഏളക്കുഴി അറിയിച്ചു.