+

കൊട്ടിയൂർ അമ്പായത്തോടിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഡ്രൈവർക്ക് പരുക്കേറ്റു

അമ്പായത്തോടിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഡ്രൈവർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടം. തമിഴ്നാട്ടിൽ നിന്നും കൊട്ടിയൂരിലേക്ക് വാഴക്കന്നുമായി വന്ന പിക്കപ്പാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. 

കൊട്ടിയൂർ: അമ്പായത്തോടിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഡ്രൈവർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടം. തമിഴ്നാട്ടിൽ നിന്നും കൊട്ടിയൂരിലേക്ക് വാഴക്കന്നുമായി വന്ന പിക്കപ്പാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. 

Driver injured after pickup jeep overturns in Kottiyoor Ambayathod

അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ ചന്ദ്രനെ മാനന്തവാടി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൽ ചിതറി കിടന്ന വാഴക്കന്നുകൾ നാട്ടുകാരും പൊലിസും ചേർന്ന് റോഡരികിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നാട്ടുകാരും പൊലിസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

facebook twitter