അക്കാദമിക് മികവിനൊപ്പം വിദ്യാർത്ഥികൾ ലഹരിക്കെതിരെയും പോരാടണം : ഡോ. രാജു നാരായണ സ്വാമി

02:30 PM Jul 12, 2025 | Neha Nair

കണ്ണൂർ : പ്രൗഢ ഗംഭീരമായ കണ്ണൂർ വിഷൻ വിദ്യാഭ്യാസ പുരസ്കാര ചടങ്ങ് ഗവ. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു. അക്കാദമിക് നേട്ടത്തിനൊപ്പം ലഹരിക്കെതിരായ പോരാട്ടം കൂടിയാവണം വിദ്യാർത്ഥികളുടെയും യുവാക്കളുയും ജീവിത ലക്ഷ്യമെന്ന് രാജു നാരായണ സ്വാമി പറഞ്ഞു.

സോഷ്യൽ മീഡിയയിൽ മാത്രം ജീവിക്കുന്ന സമൂഹമായി വിദ്യാർത്ഥികൾ മാററുതെന്ന് പരിപാടിയിൽ മുഖ്യാതിഥിയായ  സിനിമാ താരം സന്തോഷ് കീഴാറ്റൂർ പറഞ്ഞു. പുതിയ തെരു മാഗ്നറ്റ് ഹോട്ടലിൽ നടന്ന പരിപാടിയിൽ കേബിൾ ഓപ്പറേറ്റേഴ്സ് അസോ. ജില്ലാ പ്രസിഡൻ്റ് പി. ശശികുമാർ അദ്ധ്യക്ഷനായി. 

കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ മുഖ്യാതിഥിയായി. സിഡ് കോ പ്രസിഡൻ്റ് കെ.വിജയ കൃഷ്ണൻ കേരള വിഷൻ എം.ഡി പ്രിജേഷ് ആച്ചാണ്ടി എന്നിവർ സംസാരിച്ചു. സി. ഒ എ ജില്ലാ സെക്രട്ടറി എം. ആർ രജീഷ് സ്വാഗതം പറഞ്ഞു.