സൂംബച്ചുവടുമായി അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും

08:40 PM Jul 12, 2025 | Kavya Ramachandran

അഞ്ചരക്കണ്ടി  : പാട്ടിൻ്റെ താളത്തിനൊപ്പം ചുവടുകൾ വച്ച് സൂംബയെ അറിഞ്ഞ് അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ. പതിഞ്ഞ താളത്തിലും ഉയർന്ന താളത്തിലും പാട്ടുകൾ മാറിമാറി വന്നതോടെ പരിശീലക പി.ലനിതയുടെ ചുവടുകൾക്കൊപ്പം കുട്ടികളും സൂംബയുടെ താളത്തിലായി. 

സ്കൂളിലെ സൂംബപരിശീലനം സ്കൂൾ മാനേജർ വി.പി.കിഷോർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ടി.കെ.സലീം, പ്രിൻസിപ്പൽ ഒ.എം.ലീന എന്നിവർ നേതൃത്വം നൽകി സൂംബപരിശീലനത്തിൽ അധ്യാപകരും പങ്കാളികളായി.