തലശേരി :സി. പി എം പോഷക സംഘടനയായ ബാലസംഘം സമ്മേളനത്തിൽ കൊലക്കേസ് പ്രതി പങ്കെടുത്തത് വിവാദമാവുന്നു. ബാലസംഘം ധർമ്മടം നോർത്ത് വില്ലേജ് സമ്മേളനത്തിലാണ് കൊലക്കേസ് പ്രതിയെത്തിയത്. കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ടെൻഷൻ ശ്രീജിത്ത് എന്ന തെക്കേ കണ്ണോളി വീട്ടിൽ ശ്രീജിത്താണ് സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചത്.
തലശ്ശേരിയിലെ ബിജെപി പ്രവർത്തകൻ നിഖിൽ വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ് ഇയാൾ. കുന്നോത്ത് പറമ്പിലെ ബിജെപി പ്രവർത്തകൻ കെ സി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതികൂടിയാണ്. ഇതു കൂടാതെ നാദാപുരം അസ്ലം വധക്കേസിലും ഇയാൾ പ്രതിയാണ്. ശ്രീജിത്തിൻ്റെവീടിന്റെ പാലുകാച്ചിന് സി പി എം നേതാക്കളായ പി ജയരാജൻ, എം വി ജയരാജൻ തുടങ്ങിയവർ എത്തിയത് നേരത്തെ വിവാദമായിരുന്നു.