+

ഉണ്ണിയപ്പവുമായി അപർണ ശർമ്മയെത്തി;ശ്രീചിത്രയിൽ നാട്യമുദ്രകളും ചുവടുകളുമായൊരു സായാഹ്നം

നിരാലംബ മനസ്സിൻ്റെ ആകുലതകളും വ്യാകുലതകളും മറന്ന് ഉണ്ണിയപ്പവുമായി എത്തിയ നർത്തകിക്കൊപ്പം അവർചുവടുവച്ചു.കഴിഞ്ഞ ദിവസം വൈകുന്നേരം തിരുവനന്തപുരം പഴവങ്ങാടി ശ്രീചിത്ര ഹോമിലെ അന്തേവാസികളായ 165 കുട്ടികൾക്കിടയിലാണ് ഉണ്ണിയപ്പവും ചോക്ലേറ്റുമായി തെന്നിന്ത്യൻ നർത്തകി അപർണശർമ്മയെത്തിയത്.

കണ്ണൂർ : നിരാലംബ മനസ്സിൻ്റെ ആകുലതകളും വ്യാകുലതകളും മറന്ന് ഉണ്ണിയപ്പവുമായി എത്തിയ നർത്തകിക്കൊപ്പം അവർചുവടുവച്ചു.കഴിഞ്ഞ ദിവസം വൈകുന്നേരം തിരുവനന്തപുരം പഴവങ്ങാടി ശ്രീചിത്ര ഹോമിലെ അന്തേവാസികളായ 165 കുട്ടികൾക്കിടയിലാണ് ഉണ്ണിയപ്പവും ചോക്ലേറ്റുമായി തെന്നിന്ത്യൻ നർത്തകി അപർണശർമ്മയെത്തിയത്.

ശ്രീചിത്ര സ്മാർട്ട് ക്ലാസ്റും ഹാളിൽ  കടന്നുവന്ന  നർത്തകിയെകണ്ടപ്പോൾ കുട്ടികൾ ആഹ്ളാദത്തിലായി.ഉണ്ണിയപ്പവും ചോക്ലേറ്റും ഉയർത്തിപ്പിടിച്ച്  തൻ്റെ കൈയിൽ ഉള്ളത് എന്താണെന്നു പറയാമോ എന്നു ചോദിച്ചു കൊണ്ട് നർത്തകി കുട്ടികൾക്കിടയിലേക്ക് ..ഓരോരുത്തരേയും പേരു ചോദിച്ചു പരിചയപ്പെട്ട ശേഷം നിറവിളക്കിൻ്റെ തെളിച്ചത്തിൽ പതിയെ മുദ്രകളും തട്ടടവും പഠിപ്പിച്ചു.നാട്യഗുരുവിനെയും ഭൂമിദേവിയേയും വന്ദിച്ച് മുദ്രകളും ചുവടുകളും പഠിച്ചെടുക്കാൻ കുട്ടികൾക്ക് ഏറെ ആവേശമായിരുന്നു.  

Aparna Sharma arrives with Unniyappa; an evening of dance moves and steps at Srichitra

സമപാദം, മുഴുമണ്ഡലം ,ഒരു ദിവസം അരമണ്ഡലം ഒക്കെ കുട്ടികൾ ഹൃദിസ്ഥമാക്കി.നർത്തകി പറയുന്നത് ഏറ്റു ചൊല്ലിക്കൊണ്ടാണ് അവർ ചുവടുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാൻകി ബാത്തിൽ പ്രശംസയേറ്റുവാങ്ങിയ രാഹുൽ അടക്കമുള്ള കുട്ടികൾ നൃത്തപഠന കളരിയിൽ പങ്കെടുത്തു. കുട്ടികളുടെ മനസ്സിൽ ഉറങ്ങികിടക്കുന്ന കലാവാസനകളെ പരിപോഷിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഇത്തരമൊരു നൃത്തകളരി ശ്രീചിത്ര ഹോമിൽ ഒരുക്കിയത്.

 രാജ്യം പദ്മ പുരസ്കാരം നല്കി ആദരിച്ച വിഖ്യാത നർത്തകി ഡോ. പദ്മസുബ്രഹ്മണ്യത്തിൻ്റെ കീഴിൽ തഞ്ചാവൂർ ശാസ്ത്രാ വാഴ്സിറ്റിയിൽ ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദമെടുത്ത കേരള നടനം ഗവേഷകയും ഫെലോഷിപ്പുംനിരവധി പുരസ്കാരങ്ങളുംലഭിച്ച നർത്തകി അപർണ ശർമ്മ സൗജന്യ നൃത്ത പഠന കളരി നയിക്കാനെത്തിയത് മഹാഭാഗ്യമായി കാണുന്നുവെന്ന് ശ്രീചിത്ര ഹോം സൂപ്രണ്ട് വി. ബിന്ദു പറഞ്ഞു.കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന ലളിത സുന്ദരമായ ചടങ്ങിൽ  നൃത്ത പഠന കളരി നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീ ചിത്ര ഹോംസൂപ്രണ്ട്.സി. എം. എസ്. ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ
ഡോ. സഞ്ജീവൻ അഴീക്കോട് അധ്യക്ഷത വഹിച്ചു.

ജസി ടീച്ചർ, ടെലിവിഷൻ സംവിധായകൻഅനന്ത ഗോപാൽ ,രാഹുൽ എന്നിവർ ആശംസകൾ നേർന്നു.  തട്ടടവും നാട്യമുദ്രകളുമാണ്  ആദ്യഘട്ടത്തിൽ പഠിപ്പിക്കുന്നത്. ശ്രീചിത്രയിലെ അന്തേവാസികൾക്കായി ഇതിനകം പ്രശസ്ത കലാകാരിമാർഗി ഉഷയുടെ ശിക്ഷണത്തിൽ 
കൂടിയാട്ട കളരിയും ആരംഭിച്ചിട്ടുണ്ട്.1943 ലാണ് തിരുവിതാംകൂർ മഹാരാജ ശ്രീചിത്തിര തിരുന്നാൾ നിരാലംബർക്കും അനാഥർക്കും വേണ്ടി ശ്രീചിതഹോം ആരംഭിച്ചത്.ഇപ്പോൾ കേരള സർക്കാരിൻ്റെ ശിശു ക്ഷേമ വകുപ്പിൻ്റെ കീഴിലാണ് ശ്രീചിത്ര ഹോം.

facebook twitter