കുഞ്ഞിപള്ളിയിൽ റോഡരികിൽ നിർത്തിയിട്ട ലോറി മറിഞ്ഞു

07:49 PM Jul 19, 2025 | AVANI MV

കക്കാട് :റോഡിനോട് ചേർന്ന മതിൽ ഇടിഞ്ഞ് ലോറി മറിഞ്ഞു. കക്കാടിന് സമീപത്തെ കുഞ്ഞിപ്പള്ളിയിലാണ് വെള്ളിയാഴ്ച്ച ഉച്ചയോടെ അപകടം. ഡ്രൈവർ ജുമ നമസ്കാരത്തിനായി പള്ളിയിലേക്ക് പോകാൻ റോഡരികിൽ നിർത്തിയ ലോറി സമീപത്തെ ക്വട്ടേർസിൻ്റെ മുറ്റത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു.അപകടത്തിൽ ആർക്കും പരുക്കില്ല. കണ്ണൂരിൽ നിന്നും ഫയർ ഫോഴ്സെത്തി ലോറി നീക്കി.