+

പയ്യന്നൂരിലെ പട്ടയമേള; നൂറുപേര്‍ കൂടിഭൂമിയുടെ അവകാശികളായി

പയ്യന്നൂര്‍ നിയോജക മണ്ഡല പട്ടയമേളയില്‍ നൂറ് പേര്‍ കൂടി ഭൂമിയുടെ അവകാശികളായി. പെരിങ്ങോം, വയക്കര, കാങ്കോല്‍, ആലപ്പടമ്പ്, കരിവെള്ളൂര്‍, പെരളം, വെള്ളൂര്‍, തിരുമേനി, പുളിങ്ങോം, പയ്യന്നൂര്‍, രാമന്തളി, കോറോം, എരമം, കുറ്റൂര്‍, വെള്ളോറ, പെരിന്തട്ട വില്ലേജുകളിലായി 98 എല്‍ടി പട്ടയങ്ങളും പെരിങ്ങോം വില്ലേജില്‍ നിന്നും രണ്ട് മിച്ചഭൂമി പട്ടയങ്ങളുമാണ് വിതരണം ചെയ്തത്.

പയ്യന്നൂര്‍ : പയ്യന്നൂര്‍ നിയോജക മണ്ഡല പട്ടയമേളയില്‍ നൂറ് പേര്‍ കൂടി ഭൂമിയുടെ അവകാശികളായി. പെരിങ്ങോം, വയക്കര, കാങ്കോല്‍, ആലപ്പടമ്പ്, കരിവെള്ളൂര്‍, പെരളം, വെള്ളൂര്‍, തിരുമേനി, പുളിങ്ങോം, പയ്യന്നൂര്‍, രാമന്തളി, കോറോം, എരമം, കുറ്റൂര്‍, വെള്ളോറ, പെരിന്തട്ട വില്ലേജുകളിലായി 98 എല്‍ടി പട്ടയങ്ങളും പെരിങ്ങോം വില്ലേജില്‍ നിന്നും രണ്ട് മിച്ചഭൂമി പട്ടയങ്ങളുമാണ് വിതരണം ചെയ്തത്. പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.

ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ എത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാകുന്നതോടെ ഭൂമി സംബന്ധിച്ച ഒരുതര്‍ക്കവും സംസ്ഥാനത്തെവിടെയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് കേരളം അതിവേഗം നീങ്ങുകയാണ്. ഇതിനായി രൂപീകരിച്ച പട്ടയ മിഷനും പട്ടയ അസംബ്ലികളും ഓരോ മണ്ഡലത്തിലെയും ഭൂരഹിതരെ കണ്ടെത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ടി.ഐ മധുസൂദനന്‍ എംഎല്‍എ അധ്യക്ഷനായി. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി വത്സല, ജില്ലാപഞ്ചായത്ത് അംഗം എം രാഘവന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.എം ഉണ്ണികൃഷ്ണന്‍, വി ഷൈമ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി രമേശന്‍, എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സി.എം ലതാദേവി, എം.പി ഭാസ്‌കരന്‍, ശ്രീനാഥ്, വി.കെ.പി ഇസ്മയില്‍, പി.യു രമേശന്‍, പി.വി ദാസന്‍, ഹരിഹര്‍ കുമാര്‍, പി ജയന്‍ എന്നിവര്‍ പങ്കെടുത്തു.

Trending :
facebook twitter