കണ്ണൂർ : ബഹ്റൈൻ കേരളീയ സമാജം പ്രവാസി കുടുംബ സംഗമം ബി.കെ. എസ് ഹാർമണി 2025 ഓഗസ്റ്റ് 16ന് കണ്ണൂർ കൃഷ്ണ ബീച്ച് റിസോർട്ടിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 600ലേറെ അംഗങ്ങൾ സംഗമത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി 11 മണി വരെ സുഹൃത്ത് സംഗമം ' സംഗീത സന്ധ്യ, നൃത്തനൃത്യങ്ങൾ, പുസ്തക പ്രകാശനം, ആകർഷകമായ പാർട്ടി ഗെയിംസ്, മുതിർന്ന അംഗങ്ങളെ ആദരിക്കൽ എന്നിവനടക്കും.
പരിപാടിയിൽ കഥാകൃത്ത് ടി.പത്മനാഭൻ, നോവലിസ്റ്റ് എം. മുകുന്ദൻ തുടങ്ങി മന്ത്രിമാർ. എം.എൽ.എമാർ, രാഷ്ട്രീയ ,സാമൂഹിക, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻ്റ് പി.വി രാധാകൃഷ്ണ പിള്ള, ജനറൽ കൺവീനർ സോമരാജൻ തറോൽ , ഒ .വി കൃഷ്ണൻ, ഇ.കെ പ്രദീപൻ, കെ. രമേശ് എന്നിവർ പങ്കെടുത്തു.