+

കണ്ണൂരിൽ പീഡന വാർത്തയ്ക്ക് ലൈക്കടിച്ചതിന് വീട്ടിൽ യുവതിയെയും ഭർത്താവിനെയും ഭർതൃമാതാവിനെയും മർദ്ദിച്ച യുവാവിനെതിരെ കേസെടുത്തു

കൊച്ചിയിലെകാക്കനാട് വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ ലൈംഗികമായിപീഡിപ്പിച്ച കേസിലെ പ്രതിയേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ഫെയ്സ്ബുക്കിൽ ലൈക്കടിച്ചതിന് യുവതിയേയും ഭര്‍ത്താവിനേയും അമ്മയേയും

പഴയങ്ങാടി : കൊച്ചിയിലെകാക്കനാട് വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ ലൈംഗികമായിപീഡിപ്പിച്ച കേസിലെ പ്രതിയേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ഫെയ്സ്ബുക്കിൽ ലൈക്കടിച്ചതിന് യുവതിയേയും ഭര്‍ത്താവിനേയും അമ്മയേയും വീട്ടില്‍ കയറി മര്‍ദ്ദിച്ച കേസിലെ പ്രതിയായ യുവാവിനെതിരെ പൊലി സ്കേസെടുത്തു. മാട്ടൂല്‍ നോര്‍ത്ത് കക്കാടംചാലിലെ പാറക്കടവത്ത് വീട്ടില്‍ നമിത(24) ഭര്‍ത്താവ് എന്‍.വി.ഷിബിന്‍, നമിതയുടെ അമ്മ മിനി എന്നിവര്‍ക്കാണ് ആക്രമത്തില്‍ പരിക്കേറ്റത്.
വിളയാങ്കോട് സ്വദേശി രുചിത്താണ് മര്‍ദ്ദിച്ചത്.

കാക്കനാട്ട് വെച്ച് വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഈക്കഴിഞ്ഞ ഫെബ്രവരിയില്‍ തൃക്കാക്കര പോലീസ് രുചിത്തിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.
കോറോം കൊക്കോട്ടെ വീട്ടില്‍ 17 ന് രാത്രി 8.45 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

രുചിത്തിന്റെ പേരിലുള്ള പീഡനക്കേസിനെപ്പറ്റി സമൂഹമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്ക് നമിത ലൈക്കടിച്ചിരുന്നുവത്രേ.ഇതിനെ ചോദ്യം ചെയ്താണ് വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദിച്ചത്. നമിതയുടെ മുഖത്തടിച്ച പ്രതി ഭര്‍ത്താവിനെയും അമ്മയേയും ചവിട്ടി വീഴ്ത്തുകയും ചെയ്തായിട്ടാണ് പരാതി. ഇതേ തുടർന്ന് കുടുംബംനൽകിയ പരാതിയിലാണ് പീഡന കേസിലെ പ്രതിയായ യുവാവിനെതിരെ മറ്റൊരു കേസെടുത്തത്.

Trending :
facebook twitter