തളിപ്പറമ്പ്: പന്നിയൂരിൽമിനി ഹൈ മാസ്റ്റ് ലൈറ്റും കെ. സുധാകരൻ എം.പി യുടെ ചിത്രമുള്ള ബോർഡും നശിപ്പിച്ചതായി പരാതി. പന്നിയൂർ പള്ളിവയലിൽ കെ. സുധാകരൻ എം.പി യുടെ 2023-24 പദ്ധതിയിൽ സ്ഥാപിച്ച മിനിമാസ് ലൈറ്റാണ് വെള്ളിയാഴ്ച്ചരാത്രി എറിഞ്ഞു തകർത്തത്. കെ. സുധാകരന്റെ ഫോട്ടോ പതിച്ച ലൈറ്റ് ബോർഡും എറിഞ്ഞു തകർത്തിട്ടുണ്ട്.
സാമൂഹ്യ വിരുദ്ധരുടെ നടപടിയിൽ കോൺഗ്രസ് ജില്ലാ ജന.സെക്രട്ടറി ടി. ജനാർദ്ദനനും, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി നാസർ പന്നിയൂരും പ്രതിഷേധിച്ചു.
ഇത് സംബന്ധിച്ച് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.