തളിപ്പറമ്പ്: തളിപ്പറമ്പ് നാടുകാണി സൂ & ആന്‍ഡ് സഫാരി പാര്‍ക്ക് യാഥാര്‍ത്ഥ്യത്തിലേക്ക് പാര്‍ക്ക് നിര്‍മിക്കുന്നതിന് വേണ്ടി കൃഷിവകുപ്പിന് കീഴിലുണ്ടായിരുന്ന സ്ഥലം മൃഗ സംരക്ഷണ വകുപ്പിന് കൈമാറി.
252.8 ഏക്കര്‍ ഭൂമിയാണ് കൈമാറിക്കൊണ്ട് റവന്യു വകുപ്പ് ഉത്തരവായത്. ഇനി പദ്ധതിക്കായി വിശദമായ ഡി പി ആര്‍ തയ്യാറാക്കണം.
ഇതിനായി 2 കോടി രൂപ കേരള സര്‍ക്കാര്‍ ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഭൂമിയുടെ കമ്പോളവിലയായി 52 കോ’ടി രൂപ പ്ലാന്റേഷന്‍ കോര്‍പറേഷന് നല്‍കും.പദ്ധതി നടപ്പിലാക്കുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്ന പ്ലാന്റേഷന്‍ കോര്‍പരേഷന്‍ തൊഴിലാളികളെ സു സഫാരി പാര്‍ക്കിലെ ജീവനക്കാരായി നിയമിക്കും.
ഭൂമിയിലെ മരങ്ങള്‍ മുറിക്കരുടെന്നും, അത്യാവശ്യമായി മരങ്ങള്‍ മുറിക്കേണ്ടി വരികയാണെങ്കില്‍ റവന്യൂ വകുപ്പിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഒരു വര്‍ഷത്തിനകം തന്നെ സഫാരിപാര്‍ക്കിന്റെ നിര്‍മ്മാണം ആരംഭിക്കണമെന്നാണ് പ്രധാന വ്യവസ്ഥ.
കഴിഞ്ഞ വര്‍ഷമാണ് എം.വി.ഗോവിന്ദന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സഫാരി പാര്‍ക്കിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയാവുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ സു-സഫാരി പാര്‍ക്കായി ഇത് മാറും.