മയ്യിൽ : നാറാത്ത് എഫ്. എച്ച്സി ക്ക് സമീപം വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരുക്കേറ്റു ശനിയാഴ്ച്ച വൈകിട്ട് 4.30 ന് നടന്ന അപകടത്തിൽ പാട്ടയത്ത് താമസിക്കുന്ന നാജിദിനാണ് പരുക്കേറ്റത്.
ഇയാൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് സ്വകാര്യ ബസിൻ്റെ പുറകിൽ ഇടിക്കുകയും ഇതിനുശേഷം എതിരെ വന്ന ഇന്നോവയിൽ ഇടിച്ചു റോഡരികിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ നാട്ടുകാർ കണ്ണൂർ എ.കെ.ജി സ്മാരക സഹകരണ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മയ്യിൽ പൊലിസ് അന്വേഷണമാരംഭിച്ചു.
Trending :